ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് ടോസ്; മുംബൈ നിരയില്‍ മലിംഗ തിരിച്ചെത്തി

Published : Mar 28, 2019, 07:49 PM ISTUpdated : Mar 29, 2019, 06:40 PM IST
ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് ടോസ്; മുംബൈ നിരയില്‍ മലിംഗ തിരിച്ചെത്തി

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്.

ബംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. 

മുംബൈ നിരയില്‍ ലസിത് മലിംഗ തിരിച്ചെത്തി. ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കിലും താരത്തിനും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇരു ടീമുകളും ആദ്യ മത്സരം പരജായപ്പെട്ടിരുന്നു. ആര്‍സിബി ചെന്നൈയോടാണ് പരാജയപ്പെട്ടതെങ്കില്‍ മുംബൈയുടെ തോല്‍വി ഡല്‍ഹി കാപിറ്റല്‍സിനോടായിരുന്നു. ആര്‍സിബിയുടെ ആദ്യ ഹോം മാച്ചാണിത്. 

റോയല്‍ ചലഞ്ചേഴ്‌സ്: വിരാട് കോലി (ക്യാപ്റ്റന്‍), പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, മായങ്ക് മര്‍കണ്ഡേ, മിച്ചല്‍ മക്‌ക്ലെനാഘന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍