ഐപിഎല്ലില്‍ ആദ്യമായി ഡിവില്ലിയേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്

Published : Mar 29, 2019, 06:06 PM IST
ഐപിഎല്ലില്‍ ആദ്യമായി ഡിവില്ലിയേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്

Synopsis

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് റണ്‍ പിന്തുടരുമ്പോള്‍ ഡിവില്ലിയേഴ്സ് പുറത്താവാതെ ക്രീസിലുണ്ടായിട്ടും അദ്ദേഹത്തിന്റെ  ടീം മത്സരം തോല്‍ക്കുന്നത്.

ബംഗലൂരു: എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ എതിരാളികള്‍ ഒരിക്കലും വിജയം ഉറപ്പിക്കാറില്ല. കാരണം ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ എന്തും സാധ്യമാണ്. പക്ഷെ മുംബൈ ഇന്ത്യന്‍സിനെതിരെ ഡിവില്ലിയേഴ്സ് പുറത്താവാതെ ക്രീസിലുണ്ടായിട്ടും ബംഗലൂരു തോറ്റു. അതും ആറ് റണ്‍സിന്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് റണ്‍ പിന്തുടരുമ്പോള്‍ ഡിവില്ലിയേഴ്സ് പുറത്താവാതെ ക്രീസിലുണ്ടായിട്ടും അദ്ദേഹത്തിന്റെ  ടീം മത്സരം തോല്‍ക്കുന്നത്. ഇതിന് മുമ്പ് റണ്‍ പിന്തുടരുമ്പോള്‍ ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിരുന്നപ്പോള്‍ ബംഗലൂരു പന്ത്രണ്ടും  ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മൂന്നും കളികള്‍ ജയിച്ചിട്ടുണ്ട്.

എന്നാല്‍ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി ഡിവില്ലിയേഴ്സ് ഇന്നലെ പിന്നിട്ടു. മുംബൈക്കെതിരെ ആദ്യ സിക്സര്‍ പറത്തിയതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 100 സിക്സറടിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ഡിവില്ലിയേഴ്സ്. ബംഗലൂരുവിനായി ഇതേ വേദിയില്‍ 126 സിക്സറടിച്ചിട്ടുള്ള ക്രിസ് ഗെയിലാണ് ഡിവില്ലിയേഴ്സിന്റെ മുന്‍ഗാമി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍