
ജയ്പൂര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയം രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ക്ക് സര്‍പ്പിച്ച് സഞ്ജു സാംസണ്‍. 32 പന്തില്‍ 48 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു സഞ്ജു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
സഞ്ജു തുടര്‍ന്നു... ടീമിന് വേണ്ടി ഓരോ താരങ്ങളും പുറത്തെടുക്കുന്ന പ്രകടനത്തിനും കൈയടിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ഒന്നും അനായാസമായി നേടാന്‍ സാധിക്കില്ല. രാജസ്ഥാന്‍ ഇപ്പോഴും പ്രതീക്ഷയുണ്ട് പ്ലേഓഫില്‍ കയറാന്‍ സാധിക്കുമെന്ന്. ഹൈദരബാദിനെതിരായ വിജയം റോയല്‍സിന്റെ ആരാധകര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. അവര്‍ നല്‍കുന്നു ഊര്‍ജവും ആത്മവിശ്വാസവും അത്രത്തോളമുണ്ട്. വിന്നിങ് ഷോട്ട് കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമെന്നും സഞ്ജു.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് ഇങ്ങനെ കളിക്കുക എളുപ്പമല്ലെന്നും സഞ്ജു പറഞ്ഞു. അഷ്ടണ്‍ ടര്‍ണറെ കുറിച്ചും സഞ്ജു സംസാരിച്ചു. തുടര്‍ച്ചയായി മൂന്ന് ഡക്കുകള്‍ക്ക് ശേഷം തിരിച്ചെത്തുക പ്രയാസമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!