ബിഗ് ബാഷ് ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈയുടെ സൂപ്പര്‍താരം

Published : Apr 26, 2019, 01:01 PM IST
ബിഗ് ബാഷ് ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈയുടെ സൂപ്പര്‍താരം

Synopsis

ബിഗ്ബാഷില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്നി തണ്ടേഴ്സിന്റെ ക്യാപ്റ്റനായിരുന്നു വാട്സണ്‍. സിഡ്നി തണ്ടേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനും(1014) വാട്സനാണ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ഷെയ്ന്‍ വാട്സണ്‍ ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് തീരുമാനമെന്ന് വാട്സണ്‍ പറഞ്ഞു.

ബിഗ്ബാഷില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്നി തണ്ടേഴ്സിന്റെ ക്യാപ്റ്റനായിരുന്നു വാട്സണ്‍. സിഡ്നി തണ്ടേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനും(1014) വാട്സനാണ്. 2016ല്‍ വാട്സന്റെ നേതൃത്വത്തിലാണ് സിഡ്നി തണ്ടേഴ്സ് ബിഗ് ബാഷില്‍ കിരീടം നേടിയത്.

 ഐപിഎല്ലില്‍ ചെന്നൈക്കായി എല്ലാ മത്സരങ്ങളിലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വാട്സണ്‍ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 96 റണ്‍സടിച്ച് വാട്സണ്‍ ഫോമേലിക്ക് മടങ്ങിയെത്തിയിരുന്നു. വാട്സന്റ ഇന്നിംഗ്സാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും