ശ്രേയസ് അയ്യര്‍ കനിവ് കാട്ടി, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് ഋഷഭ് പന്ത്; ഒടുവില്‍ ദീപക് ഹൂഡ റണ്ണൗട്ട്

By Web TeamFirst Published May 9, 2019, 11:18 AM IST
Highlights

ഹൂഡ റണ്ണൗട്ടാണെന്ന് ഉറപ്പായിരുന്നെങ്കിലും ഓട്ടത്തിനിടെ ബൗളറുമായി കൂട്ടിയിടിച്ച് വീണതിനാല്‍ ഔട്ട് വിളിക്കണോ എന്ന കാര്യത്തില്‍ അമ്പയര്‍ എസ് രവി എതിര്‍ ടീം ക്യാപ്റ്റന്റെ അഭിപ്രായം തേടി.

വിശാഖപട്ടണം: സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ ആദ്യ എലിമിനേറ്റര്‍ നാടകീയ നിമിഷങ്ങള്‍കൊണ്ട് കൂടി സമ്പന്നമായിരുന്നു. ഹൈദരാബാദ് ഇന്നിംഗ്സിന്റെ അവസാനം ദീപക് ഹൂഡയുടെ റണ്ണൗട്ടായിരുന്നു ഇതിലൊന്ന്. ബാറ്റ്സ്മാനെ ബീറ്റ് ചെയ്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പോയ പന്തില്‍ ബൈ റണ്ണിനായി ഓടിയെ ദീപക് ഹൂഡ ബൗളര്‍ കീമോ പോളുമായി പിച്ചില്‍ കൂട്ടിയിടിച്ച് വീണു.

ഇതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് ഋഷഭ് പന്ത് ത്രോ ചെയ്ത പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപില്‍ കൊണ്ടു. ഹൂഡ റണ്ണൗട്ടാണെന്ന് ഉറപ്പായിരുന്നെങ്കിലും ഓട്ടത്തിനിടെ ബൗളറുമായി കൂട്ടിയിടിച്ച് വീണതിനാല്‍ ഔട്ട് വിളിക്കണോ എന്ന കാര്യത്തില്‍ അമ്പയര്‍ എസ് രവി എതിര്‍ ടീം ക്യാപ്റ്റന്റെ അഭിപ്രായം തേടി. എന്നാല്‍ ചെറിയ ചര്‍ച്ചക്കൊടുവില്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.

The Hooda tumble trip run-out https://t.co/Ud3gL7Vjlq via

— gujjubhai (@gujjubhai17)

എന്നാല്‍ ഈ സമയം ഋഷഭ് പന്ത് ഇടപെട്ടു. കീമോ പോളുമായി കൂട്ടിയിടിച്ചില്ലെങ്കിലും ഹൂഡ റണ്ണൗട്ടാവുമെന്ന് ക്യാപ്റ്റനെ ബോധ്യപ്പെടുത്തിയ പന്ത് അത് ഔട്ടാണെന്ന് വാദിച്ചു. ചെറിയ ചര്‍ച്ചക്കൊടുവില്‍ ശ്രേയസ് അയ്യര്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഹൂഡയെ ഔട്ട് വിളിക്കുകയും ചെയ്തു.

click me!