തോറ്റ് തുന്നംപാടിയ ബംഗലൂരുവിനെ വിമര്‍ശിച്ചു; കമന്റേറ്റര്‍ക്ക് ആരാധകന്റെ വധഭീഷണി

Published : Apr 04, 2019, 02:14 PM IST
തോറ്റ് തുന്നംപാടിയ ബംഗലൂരുവിനെ വിമര്‍ശിച്ചു; കമന്റേറ്റര്‍ക്ക് ആരാധകന്റെ വധഭീഷണി

Synopsis

ഫേസ്ബുക് മെസഞ്ചറിലൂടെയാണ് ആരാധകന്‍ ഭീഷണി സന്ദേശം അയച്ചത്.

ബംഗലൂരു: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ന്യൂസിലന്‍ഡ് താരവും ഐപിഎല്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂളിന് ബംഗലൂരു ആരാധകന്റെ വധഭീഷണി. ഫേസ്ബുക് മെസഞ്ചറിലൂടെയാണ് ആരാധകന്‍ ഭീഷണി സന്ദേശം അയച്ചത്.

ആരാധകന്റെ ഭീഷണിസന്ദേശം ട്വീറ്റ് ചെയ്ത ഡൂള്‍ താന്‍ ബംഗലൂരുവിനെതിരായി എന്താണ് പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നും വധഭീഷണി മുഴക്കാന്‍തക്ക ഒന്നും പറഞ്ഞിട്ടില്ലെന്നും, ഇത് വെറും ക്രിക്കറ്റ് കളിയാണെന്നും ആ രീതിയില്‍ ആസ്വദിക്കണമെന്നും ഡൂള്‍ ആരാധകന് മറുപപടി നല്‍കി.

ഐപിഎല്ലില്‍ ആദ്യ നാലു മത്സരങ്ങളും തോറ്റ ബംഗലൂരു പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ബംഗലൂരുവിന്റെ തുടര്‍തോല്‍വികളില്‍ നേരത്തെ ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍