ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം

Published : Apr 04, 2019, 10:13 PM IST
ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 41 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്. 

പൃഥ്വി ഷാ (11), ശിഖര്‍ ധവാന്‍ (12), ഋഷഭ് പന്ത് (5), രാഹുല്‍ തെവാട്ടിയ (5), കോളിന്‍ ഇന്‍ഗ്രാം (5), ക്രിസ് മോറിസ് (17), കഗിസോ റബാദ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 23), ഇശാന്ത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളുണ്ട്.

മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് നാലോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോ (17 പന്തില്‍ 29), ഡേവിഡ് വാര്‍ണര്‍ (7 പന്തില്‍ 3) എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍