റെക്കോര്‍ഡിന്‍റെ നെറുകയില്‍ റെയ്‌ന; നേട്ടത്തിലെത്തുന്ന ആദ്യ താരം

Published : Apr 01, 2019, 06:05 PM IST
റെക്കോര്‍ഡിന്‍റെ നെറുകയില്‍ റെയ്‌ന; നേട്ടത്തിലെത്തുന്ന ആദ്യ താരം

Synopsis

ടി20യില്‍ സുരേഷ് റെയ്‌നയ്ക്ക് ചരിത്ര നേട്ടം. ടി20യില്‍ ഇന്ത്യയില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ റെയ്‌ന. 

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയ്ക്ക് ചരിത്ര നേട്ടം. ടി20യില്‍ ഇന്ത്യയില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമാണ് റെയ്‌ന. മത്സരത്തില്‍ 32 പന്തില്‍ 36 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. 

ടി20 ക്രിക്കറ്റില്‍ ആകെ 288 മത്സരങ്ങളില്‍ നിന്ന് 33.16 ശരാശരിയില്‍ 8058 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 34.25 ശരാശരിയില്‍ 175 ഇന്നിംഗ്‌സുകളില്‍ 5070 റണ്‍സ് റെയ്‌ന അടിച്ചെടുത്തു. ബാക്കി 1605 റണ്‍സ് അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി നേടിയതാണ്. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം കൂടിയാണ് റെയ്‌ന. ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സീസണിലെ ആദ്യ മത്സരത്തില്‍ റെയ്‌ന സ്വന്തമാക്കിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍