
ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ഫേഫറിറ്റുകളായി കുതിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കളിക്കളത്തിലെ 'തല'യായി വാഴുന്ന ധോണിയുടെ തന്ത്രങ്ങളും ബാറ്റിംഗ് ഫോമുമാണ് ചെന്നൈയുടെ കുതിപ്പിലെ നിര്‍ണായക ഘടകം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പ്രായം തളര്‍ത്താത്ത പ്രതിഭയാണെന്ന് ഒരിക്കല്‍ കൂടി ധോണി തെളിയിക്കുകയായിരുന്നു.
കളത്തില്‍ ധോണി അടിച്ച് തകര്‍ക്കുമ്പോഴും വിക്കറ്റിന് പിന്നില്‍ തന്ത്രങ്ങളുമായി നിറയുമ്പോഴും ചെന്നൈയിലെ ചെപ്പോക്ക് മൈതാനത്തിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കാന്‍ മകള്‍ സിവയും ഉണ്ടായിരുന്നു. കലക്കന്‍ ഡപ്പാംകൂത്തുമായാണ് കുഞ്ഞുസിവ ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചത്. തമിഴ് ഹിറ്റ് സോംഗായ ഒത്ത സൊല്ലലയ്ക്കൊപ്പമായിരുന്നു സിവക്കുട്ടിയുടെ ആനന്ദനൃത്തം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ധോണി ഫാന്‍സ് ഏറ്റെടുത്തിട്ടുണ്ട്.
അടുത്തിടെ ആറ് ഭാഷകളിലായി ധോണിയോട് മറുപടി പറയുന്ന സിവയുടെ വീഡിയോയും വൈറലായിരുന്നു. തമിഴ്, ബംഗാളി, ഗുജറാത്തി, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവക്കുട്ടി ധോണിയുടെ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!