ഇനി പഴയ സണ്‍റൈസേഴ്‌സല്ല; രണ്ട് താരങ്ങളുടെ തിരിച്ചുവരവ് ഉറപ്പുവരുത്തി കോച്ച് ടോം മൂഡി

By Web TeamFirst Published Apr 10, 2019, 11:22 AM IST
Highlights

ഒരിക്കലും പ്രതീക്ഷിച്ച തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്ലില്‍ ലഭിച്ചത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും തോല്‍വിയുമായി ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്.

ഹൈദരാബാദ്: ഒരിക്കലും പ്രതീക്ഷിച്ച തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐപിഎല്ലില്‍ ലഭിച്ചത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും തോല്‍വിയുമായി ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പരിക്കും ടീമിന് പ്രശ്‌നമാണ്. ഭുവനേശ്വര്‍ കുമാറാണ് ബാക്കി അഞ്ച് മത്സരങ്ങളിലും ടീമിനെ നയിച്ചത്. മധ്യനിരയിലും പ്രശ്‌നം. അതുക്കൊണ്ടൊക്കെ രണ്ട് താരങ്ങളെ തിരിച്ചുവര് പ്രഖ്യാപിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. 

കെയ്ന്‍ വില്യംസണ്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യ പരിശീലകന്‍ ടോം മൂഡി അറിയിച്ചു. നേരത്തെ പരിക്കുമായിട്ടാണ് വില്യംസണ്‍ ഐപിഎല്ലിനെത്തിയത്. ന്യൂസിലന്‍ഡ്- ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ചില ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് താരം മാറി നില്‍ക്കുകയായിരുന്നു. 

നിലവില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് ഹൈദരാബാദിന്റെ ഓവര്‍സീസ് താരങ്ങള്‍. കെയ്ന്‍ തിരിച്ചെത്തുമ്പോള്‍ ഇതിലൊരു താരം വഴിമാറും. 

Yes, Kane will be fit for our next match!

— Tom Moody (@TomMoodyCricket)

As will Khaleel

— Tom Moody (@TomMoodyCricket)
click me!