
ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു നായകനായ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് കൊല്‍ക്കത്ത മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എംഎസ് ധോണിയുടെയോ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയുടെയോ മികവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ധോണിയുമായും രോഹിത്തുമായും കോലിയുടെ ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഗംഭീര്‍ പറഞ്ഞു. ബംഗലൂരു നായകനായി എട്ടു വര്‍ഷമായിട്ടും ഐപിഎല്ലില്‍ ഇതുവരെ ഒരുതവണപോലും കിരീടം നേടാന്‍ കോലിക്കായിട്ടില്ല. കിരീടം നേടിയില്ലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാത്ത കോലി ഭാഗ്യവാനാണെന്നും ഗംഭീര്‍ പറഞ്ഞു. കിരീടം നേടാതെ ഇത്രയും സീസണുകളായിട്ടും ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നവര്‍ അധികമൊന്നുമില്ലെന്നും ഗംഭീര്‍ പറഞ്ഞു.
എന്നാല്‍ ക്രിക്കറ്റിന്റ ഏത് ഫോര്‍മാറ്റിലും മികവുകാട്ടുന്ന കോലി തന്നെയാണ് ബംഗലൂരു നായകനായി ഇരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി വ്യക്തമാക്കി. കോലിയെ എത്രകാലത്തേക്ക് ക്യാപ്റ്റനാക്കിയാലും ബംഗലൂരുവിന് നഷ്ടമൊന്നുമില്ലെന്നും ഈ സീസണില്‍ കോലിയും ബംഗലൂരുവും മികവ് കാട്ടുമെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!