
ദില്ലി:ഐപിഎല്ലില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി ടോസില്‍ തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടമായ കോലി സ്വയം ട്രോളിയാണ് അത് ആഘോഷിച്ചത്. ടോസിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി വിരലുകള്‍ കൊണ്ട് ഒമ്പതെണ്ണം എന്ന് കാണിച്ചാണ് കോലി സ്വയം ട്രോളിയത്.
ഐപിഎല്ലില്‍ ഇത്തവണ മൂന്നുതവണ മാത്രമാണ് ടോസിലെ ഭാഗ്യം കോലിക്കൊപ്പം നിന്നത്. എന്നാല്‍ ടോസില്‍ തോറ്റ മൂന്ന് കളികളിലും ബാംഗ്ലൂര്‍ ജയിച്ചെന്നാണ് രസകരമായ കാര്യം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ബാംഗ്ലൂരിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.
കോലിയുടെ ടോസിലെ നിര്‍ഭാഗ്യം അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!