ഐപിഎല്‍ ആരാധകരെ ത്രസിപ്പിച്ച് വീണ്ടും ഹര്‍ദികിന്‍റെ ഹെലികോപ്റ്റര്‍ ഷോട്ട്- വീഡിയോ

Published : Apr 13, 2019, 06:13 PM ISTUpdated : Apr 13, 2019, 07:47 PM IST
ഐപിഎല്‍ ആരാധകരെ ത്രസിപ്പിച്ച് വീണ്ടും ഹര്‍ദികിന്‍റെ ഹെലികോപ്റ്റര്‍ ഷോട്ട്- വീഡിയോ

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായ ഹര്‍ദിക് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ മികച്ചൊരു ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചു.

മുംബൈ: എം എസ് ധോണിയുടെ ബാറ്റില്‍ നിന്നാണ് നാം ഏറെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടിട്ടുള്ളത്. അടുത്തകാലത്ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ സവിശേഷ ഷോട്ട് കൂടുതലായി കളിക്കുന്ന താരങ്ങളില്‍ ഒരാള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായ ഹര്‍ദിക് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ മികച്ചൊരു ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചു.

ജോഫ്ര ആര്‍ച്ചറിന്‍റെ 19-ാം ഓവറിലെ അവസാന പന്താണ് ഹര്‍ദിക് ഹെലികോപ്റ്ററില്‍ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്. 

ഹെലികോപ്റ്റര്‍ ഷോട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക

അവസാന ഓവറുകളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഹര്‍ദിക് 11 പന്തില്‍ 28 റണ്‍സെടുത്തു. ഹര്‍ദികിനൊപ്പം രോഹിതും(47) ഡി കോക്കും(81) തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു. രാജസ്ഥാനായി ആര്‍ച്ചര്‍ മൂന്നും കുല്‍ക്കര്‍ണിയും ഉനദ്കട്ടും ഓരോ വിക്കറ്റും നേടി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍