സ്റ്റംപിങ് ഒഴിവാക്കാന്‍ രോഹിത്തിന്‍റെ പതിനെട്ടാം അടവ്; കാണികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം

Published : Apr 13, 2019, 05:31 PM ISTUpdated : Apr 13, 2019, 06:08 PM IST
സ്റ്റംപിങ് ഒഴിവാക്കാന്‍ രോഹിത്തിന്‍റെ പതിനെട്ടാം അടവ്; കാണികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം

Synopsis

സ്റ്റംപിങ് ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാല്‍പന്തുകളി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 10ാം ഓവറിന്റെ അഞ്ചാം പന്തിലാണ് സംഭവം. പന്തെറിയുന്നത് കൃഷ്ണപ്പ ഗൗതം.

മുംബൈ: സ്റ്റംപിങ് ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാല്‍പന്തുകളി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 10ാം ഓവറിന്റെ അഞ്ചാം പന്തിലാണ് സംഭവം. പന്തെറിയുന്നത് കൃഷ്ണപ്പ ഗൗതം. അതിന് തൊട്ട് മുമ്പുള്ള മൂന്ന് പന്തുകളില്‍ രോഹിത് ഒരു സിക്‌സും രണ്ട് വീതം ഫോറും നേടിയിരുന്നു. 

അഞ്ചാം പന്തിലും രോഹിത് ക്രീസ് വിട്ടിറങ്ങി സിക്‌സറിനുള്ള ശ്രമം നടത്തി. എന്നാല്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വൈഡ് എറിയുകയായിരുന്നു ഗൗതം. ബാറ്റുക്കൊണ്ട് പന്ത് കണക്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ സ്റ്റംപിങ് ഒഴിവാക്കാന്‍ വേണ്ടി വലതുകാല്‍ നീട്ടിവെക്കുകയായിരുന്നു രോഹിത്.

സംഭവത്തിന് ശേഷം പൊട്ടിച്ചിരിച്ച രോഹിത് ആ പന്തില്‍ റണ്‍ ഓടേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. വാംഖഡെ സ്‌റ്റേഡിയത്തില്‍ രോഹിത്തിനൊപ്പം കളിക്കണ്ടവരും പൊട്ടിച്ചിരിക്കുകയായിരുന്നു. വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍