
വിശാഖപട്ടണം: ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനാണ് ഋഷഭ് പന്ത്. വിക്കറ്റിന് മുന്നില്‍ വെടിക്കെട്ട് ബാറ്റിംഗും സുന്ദരന്‍ ഫിനിഷിംഗുമായി ധോണിയെ ഇപ്പോള്‍ തന്നെ അനുകരിക്കുന്നുണ്ട് പന്ത്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ആശാനോളം വളരാന്‍ പന്തിന് ഏറെ സഞ്ചരിക്കണം.
ഐപിഎല്‍ രണ്ടാം ക്വാളിഫയറിന് ശേഷം പന്തിന് ഉപദേശങ്ങള്‍ നല്‍കുന്ന ധോണിയെ ആരാധകര്‍ക്ക് കാണാനായി. ഗുരുവും ശിഷ്യനും എന്ന തലക്കെട്ടോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മത്സരത്തില്‍ 25 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സാണ് ഋഷഭ് നേടിയത്. മത്സരം ആറ് വിക്കറ്റിന് വിജയിച്ച് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ 12-ാം സീസണ്‍ ഫൈനലിലെത്തി. മുംബൈയാണ് ഫൈനലില്‍ ചെന്നൈയുടെ എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!