
ജയ്‌പൂര്‍: ക്രിക്കറ്റ് ചരിത്രത്തില്‍ ചിരി പടര്‍ത്തിയ നിരവധി ഫീല്‍ഡിംഗ് പിഴവുകള്‍ നാം കണ്ടിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലും ഇത്തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചു.
ഡല്‍ഹി ഇന്നിംഗ്‌സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ആര്‍ച്ചറിന്‍റെ നാലാം പന്തില്‍ ഋഷഭിന്‍റെ ഷോട്ട് ഓടിയെടുക്കാന്‍ ശ്രമിച്ച സ്റ്റുവര്‍ട്ട് ബിന്നിക്ക് പിഴച്ചു. പന്ത് ബിന്നിയെ കബളിപ്പിച്ച് ബൗണ്ടറിലൈനിലേക്ക് നീങ്ങി. ബൗണ്ടറിലൈനില്‍ പന്ത് തടുക്കാന്‍ ശ്രമിച്ച ബെന്‍ സ്റ്റോക്‌സിനും പിഴച്ചു. ബോള്‍ കൈക്കലാക്കിയ സ്റ്റോക്‌സ് ത്രോയ്ക്ക് ശ്രമിച്ചപ്പോള്‍ പന്ത് കൈയില്‍ നിന്നു വഴുതിപ്പോയി.
ഐപിഎല്‍ ചരിത്രത്തിലെ മോശം ഫീല്‍ഡിംഗ് കാണാം
നിര്‍ണായകമായ മൂന്ന് റണ്‍സാണ് ഈ പന്തില്‍ ഡല്‍ഹി നേടിയത്. ഇത് മുതലാക്കിയ ഡല്‍ഹി അവസാന ഓവറില്‍ വിജയിക്കുകയും ചെയ്തു. ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന്‍റെ ജയം. 36 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡല്‍ഹിയുടെ വിജയശില്‍പി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!