Latest Videos

നാല് മത്സരം ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍! ചരിത്രത്തിലിടം പിടിച്ച് 2023 ഐപിഎല്‍, കണക്കുകളറിയാം

By Web TeamFirst Published May 22, 2023, 9:33 PM IST
Highlights

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലാണ് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നത്. 1062 സിക്‌സുകള്‍ ആ ഐപിഎല്ലിലുണ്ടായി. ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തിയ വര്‍ഷം കൂടിയായിരുന്നത്.

ചെന്നൈ: ചരിത്രത്തിലിടം നേടി ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറക്കുന്ന ഐപിഎല്ലായിരിക്കുകയാണ് ഈ സീസണിലേത്. ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ തന്നെ ചരിത്രം പിറന്നു. 1066 സിക്‌സുകളാണ് ഇതുവരെ ഐപിഎല്ലിലുണ്ടായത്. ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലാണ് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നത്. 1062 സിക്‌സുകള്‍ ആ ഐപിഎല്ലിലുണ്ടായി. ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തിയ വര്‍ഷം കൂടിയായിരുന്നത്. 2018 സീസണാണ് മൂന്നാം സ്ഥാനത്ത്. 872 സിക്‌സുകള്‍ ഐപിഎല്ലുണ്ടായി. 2019 സീസണില്‍ 784 സിക്‌സുകളാണ് പിറന്നത്. 2020 സീസണ്‍ 734 സിക്‌സുകളുമായി തൊട്ടുപിന്നില്‍. 

731 (2012), 714 (2014), 705 (2017), 692 (2015), 687 (2021) എന്നീ സീസണുകളാണ് യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡു പ്ലെസിയാണ് മുന്നില്‍. 14 മത്സരങ്ങളില്‍ 36 സിക്‌സുകളാണ് ഫാഫ് നേടിയത്. ഫാഫിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ലെന്നുള്ളതുകൊണ്ടുതന്നെ നേട്ടം മറികടക്കാന്‍ സാധ്യതയേറെയാണ്. 

രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയാണ്. 14 മത്സരങ്ങളില്‍ 33 സിക്‌സാണ് ദുബെയുടെ സമ്പാദ്യം. ഇനിയും രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടതിനാല്‍ ഫാഫിനെ ദുബെ മറികടന്നേക്കും. ഗ്ലെന്‍ മാക്‌സവെല്‍ (31) റിങ്കു സിംഗ് (29) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. 

സിക്‌സ് വേട്ടക്കാരില്‍ തിളങ്ങുന്ന നേട്ടവുമായി സഞ്ജുവും ജെയ്‌സ്വാളും; കോലിയും രോഹിത്തും പട്ടികയില്‍ പോലുമില്ല!

28 സിക്‌സുകള്‍ നേടിയ റിതുരാജ് ഗെയ്കവാദാണ് അഞ്ചാമത്. ചെന്നൈ താരമായ ഗെയ്കവാദിനും അഞ്ച് മത്സരം ബാക്കിയുണ്ട്. 26 സിക്‌സുകളുള്ള ജെയ്‌സ്വാള്‍ ആറാമതാണ്. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് താരങ്ങളായ മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ക്കും 26 സിക്‌സുകള്‍ വീതമുണ്ട്.

click me!