Asianet News MalayalamAsianet News Malayalam

സിക്‌സ് വേട്ടക്കാരില്‍ തിളങ്ങുന്ന നേട്ടവുമായി സഞ്ജുവും ജെയ്‌സ്വാളും; കോലിയും രോഹിത്തും പട്ടികയില്‍ പോലുമില്ല!

14 മത്സരങ്ങളില്‍ 36 സിക്‌സുകളാണ് ഫാഫ് നേടിയത്. ഫാഫിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ലെന്നുള്ളതുകൊണ്ടുതന്നെ നേട്ടം മറികടക്കാന്‍ സാധ്യതയേറെയാണ്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയാണ്.

sanju samson pips virat kohli and rohit sharma for most sixes in ipl after league matches saa
Author
First Published May 22, 2023, 8:34 PM IST | Last Updated May 22, 2023, 8:34 PM IST

ജയ്പൂര്‍: ഐപിഎല്‍ ലീഗ് ഘട്ടം കഴിയുമ്പോള്‍ ഏറ്റവും കുടുതല്‍ സിക്‌സ് നേടുന്ന ആദ്യ പത്ത് താരങ്ങളുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ യഷസ്വി ജെയ്‌സ്വാളും. ഇക്കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ഒന്നാമത്. 

14 മത്സരങ്ങളില്‍ 36 സിക്‌സുകളാണ് ഫാഫ് നേടിയത്. ഫാഫിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ലെന്നുള്ളതുകൊണ്ടുതന്നെ നേട്ടം മറികടക്കാന്‍ സാധ്യതയേറെയാണ്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയാണ്. 14 മത്സരങ്ങളില്‍ 33 സിക്‌സാണ് ദുബെയുടെ സമ്പാദ്യം. ഇനിയും രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടതിനാല്‍ ഫാഫിനെ ദുബെ മറികടന്നേക്കും. ഗ്ലെന്‍ മാക്‌സവെല്‍ (31) റിങ്കു സിംഗ് (29) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. 

28 സിക്‌സുകള്‍ നേടിയ റിതുരാജ് ഗെയ്കവാദാണ് അഞ്ചാമത്. ചെന്നൈ താരമായ ഗെയ്കവാദിനും അഞ്ച് മത്സരം ബാക്കിയുണ്ട്. 26 സിക്‌സുകളുള്ള ജെയ്‌സ്വാള്‍ ആറാമതാണ്. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് താരങ്ങളായ മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ക്കും 26 സിക്‌സുകള്‍ വീതമുണ്ട്. 

ഇരുവര്‍ക്കും ഇനിയും മത്സരമുണ്ട്. 25 സിക്‌സുള്ള ഹെന്റിച്ച് ക്ലാസനാണ് ഒമ്പതാം സ്ഥാനത്ത്. 24 സിക്‌സുകളുമായി സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണും അടുത്ത സ്ഥാനങ്ങളില്‍. 22 സിക്‌സുകള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍ 13-ാം സ്ഥാനത്താണ്.

വ്യക്തിഗത സ്‌കോറില്‍ അഞ്ചില്‍ നാലിലും ഗില്‍! ഗുജറാത്ത് ടൈറ്റന്‍സില്‍ യുവരാജാവിന്റെ സര്‍വാധിപത്യം

നേരത്തെ, ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായി ഗില്‍. എട്ട് സിക്‌സുകളാണ് ഇന്നിംഗ്‌സില്‍ നേടിയത്. 10 സിക്‌സുകള്‍ നേടിയ റാഷിദ് ഖാനാണ് ഒന്നാമന്‍. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് റാഷിദ് എട്ട് സിക്‌സുകള്‍ നേടിയത്. ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ആദ്യ പതിനഞ്ചില്‍ പോലുമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios