
മുംബൈ ഓസ്ട്രേലിയൻ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം യുവതാരം പൃഥ്വി ഷാ ഐപിഎല്ലിലൂടെ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി നടന്ന മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനം പുറത്തെടുത്ത ഷാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി വെടിക്കെട്ട് തുടക്കം നൽകിയും മികവ് കാട്ടി. ബാറ്റിംഗിലെ പോരായ്മകൾ പൃഥ്വി ഷാ മറികടന്നതിനെക്കുറിച്ച് വാചാലനാവുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.
ഒഴുക്കോടെയുള്ള പൃഥ്വിയുടെ ബാറ്റിംഗ് കാണുമ്പോൾ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടർ പോലെയാണ് തോന്നുന്നതെന്ന് അജയ് ജഡേജ പറഞ്ഞു. കമ്പ്യൂട്ടറിൽ വൈറസ് ഉണ്ടാവുന്നതുപോലെ ഷായുടെ ബാറ്റിംഗിലുണ്ടായിരുന്ന വൈറസിനെ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചെറിയ വൈറസ് ഷായുടെ ബാറ്റിംഗിനെയും കളിയോടുള്ള സമീപനത്തെയും വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ആ ഷോക്കിൽ നിന്ന് മുക്തനായതോടെ ഷാ ഇപ്പോൾ അസാമാന്യ കളിക്കാരനായി മാറിയിരിക്കുന്നു.
ഏതൊരു കളിക്കാരനും അരങ്ങേറ്റവർഷം മികച്ചതാക്കിയാൽ കരിയറിലെ രണ്ടാം വർഷം എങ്ങനെ പിന്നിടുന്നു എന്നത് പ്രധാനമാണ്. അത് അതിജീവിച്ചാൽ അയാൾക്ക് കരിയറിൽ എത്ര ഉയരത്തിൽ വേണമെങ്കിലും എത്താൻ കഴിയുമെന്നതിന് ഉദാഹരണമാണ് ഷായെന്നും ജഡേജ ക്രിക് ബസിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!