
മീററ്റ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മാവന് അടിയന്തിരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് ഉടൻ സഹായം ലഭ്യമാക്കി ബോളിവുഡ് താരം സോനു സൂദ്. കൊവിഡ് ബാധിതനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 65കാരനായ അമ്മാവന് ശ്വാസകോശ അണുബാധയുണ്ടായെന്നും അടിയന്തിരമായി ഓക്സിജൻ ആവശ്യമാണെന്നും ആരെങ്കിലും സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റെയ്നയുടെ ട്വീറ്റ്.
എന്നാൽ ഉടൻ വിശദാംശങ്ങളെല്ലാം നൽകാൻ ആവശ്യപ്പെട്ട സോനു സൂദ് അധികം കാലതാമസമില്ലാതെ സഹായം എത്തിക്കുകയും ചെയ്തു. ഓക്സിജൻ സിലിണ്ടറുകൾ 10 മിനിറ്റിനകം എത്തുമെന്ന് വ്യക്തമാക്കി സോനു സൂദ് റെയ്നക്ക് മറുപടി നൽകി.
കൊവിഡ് ആരംഭിച്ചതുമുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സോനു സൂദ്. ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും തന്റെ ഫൗണ്ടേഷനിലൂടെ ബംഗലൂരുവിലെ നിരവധി രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കിയും സൂദ് സഹായിച്ചിരുന്നു.
ഇന്ന് ബംഗലൂരുവിലെ എആർഎകെ ആശുപത്രിയിൽ ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ പതിനഞ്ചോളം രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞയുടൻ അടിയന്തിരമായി ഒരു ഒക്സിജൻ സിലിണ്ടർ എത്തിച്ച സൂദ് ഫൗണ്ടേഷൻ അധികം വൈകാതെ കൂടുതൽ സിലിണ്ടറുകൾ എത്തിച്ച് രോഗികളുടെ ജീവൻ രക്ഷിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!