കോലി, സ്മിത്ത് എന്നിവരേക്കാള്‍ മികച്ചവന്‍ ഈ താരം: അഭിപ്രായവുമായി നെതര്‍ലന്റ് മുന്‍ ക്യാപ്റ്റന്‍

Published : Oct 16, 2020, 10:42 AM IST
കോലി, സ്മിത്ത് എന്നിവരേക്കാള്‍ മികച്ചവന്‍ ഈ താരം: അഭിപ്രായവുമായി നെതര്‍ലന്റ് മുന്‍ ക്യാപ്റ്റന്‍

Synopsis

ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന കോലി, വില്യംസണ്‍, സ്മിത്ത്, ജോ റൂട്ട് എന്നിവരേക്കാള്‍ മികച്ചവനാണ് ഡിവില്ലിയേഴ്‌സെന്നും ബോറന്‍ അഭിപ്രായപ്പെട്ടു.  

മകാലിക ക്രിക്കറ്റിലെ വമ്പന്മാരായ വിരാട് കോലി, സ്റ്റീവന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ബാബര്‍ അസം എന്നിവരേക്കാള്‍ മികച്ച താരം എബി ഡിവില്ലിയേഴ്‌സാണെന്ന് നെതര്‍ലന്റ് മുന്‍ താരം പീറ്റര്‍ ബോറന്‍. ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന കോലി, വില്യംസണ്‍, സ്മിത്ത്, ജോ റൂട്ട് എന്നിവരേക്കാള്‍ മികച്ചവനാണ് ഡിവില്ലിയേഴ്‌സെന്നും ബോറന്‍ അഭിപ്രായപ്പെട്ടു.

ബിഗ് ഫോര്‍ എന്നത് തമാശയാണെന്നും അവരേക്കാള്‍ ഉയരത്തിലാണ് ഡിവില്ലിയേഴ്‌സിന്റെ സ്ഥാനമെന്നും ബോറന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ മികച്ച ഫോമിലാണ്. ഇതുവരെ 46 ശരാശരിയില്‍ 230 റണ്‍സ് നേടി.

114 ടെസ്റ്റ്  മത്സരങ്ങളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും 228 ഏകദിന മത്സരങ്ങളില്‍നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സുമാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. ലോകക്രിക്കറ്റില്‍ ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സിന് തിളങ്ങാന്‍ സാധിച്ചില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍