ചരിത്രമെഴുതി ചാഹല്‍; ടി20യില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ടു

By Web TeamFirst Published Oct 16, 2020, 9:07 AM IST
Highlights

ഈ സീസണിൽ ചാഹൽ 11 വിക്കറ്റാണ് ഇതുവരെ നേടിയത്. ഐപിഎൽ കരിയറില്‍ ചാഹലിന്റെ 111-ാം വിക്കറ്റായിരുന്നു മായങ്കിന്‍റേത്.

ഷാര്‍ജ: ട്വന്റി 20 ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂ‍ർ സ്‌പിന്നർ യുസ്‍വേന്ദ്ര ചാഹൽ. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗർവാളിനെ പുറത്താക്കിയാണ് ചാഹലിന്റെ നേട്ടം. മായങ്ക് 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സെടുത്തു. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ചാഹലിന് 35 റണ്‍സിന് ഈയൊരു വിക്കറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ. 

ഈ സീസണിൽ ചാഹൽ 11 വിക്കറ്റാണ് ഇതുവരെ നേടിയത്. ഐപിഎല്ലിൽ ചാഹലിന്റെ 111-ാം വിക്കറ്റായിരുന്നു മായങ്കിന്‍റേത്. 2013ല്‍ അരങ്ങേറ്റം കുറിച്ച താരം 92 മത്സരങ്ങളിലാണ് ഇത്രയും വിക്കറ്റ് നേടിയത്. 

ധോണിയും രോഹിത്തുമുള്ള അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ച് പുരാന്‍

ഐപിഎല്ലിൽ റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കി പഞ്ചാബ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ജയം. ബാംഗ്ലൂരിന്റെ 171 റൺസ് അവസാന പന്തില്‍ പുരാന്‍റെ സിക്‌സറിലാണ് പഞ്ചാബ് മറികടന്നത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ 45 റണ്‍സെടുത്തു. സീസണിലാദ്യമായി കളത്തിലിറങ്ങിയ ക്രിസ് ഗെയ്‌ല്‍ 45 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സും നേടി. ഓപ്പണറായിറങ്ങി 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് കളിയിലെ താരം. 

എവിടെ എബിഡി, ഈ ചതി വേണ്ടായിരുന്നു; ആര്‍സിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍

Powered by

click me!