Latest Videos

ആകാശിനെ അവര്‍ പേടിച്ചിരുന്നു, പിന്നീട് വിലക്കി! മുംബൈയുടെ പുത്തന്‍ പേസ് സെന്‍സേഷനെ കുറിച്ച് സഹോദരന്‍

By Web TeamFirst Published May 26, 2023, 4:44 PM IST
Highlights

ഐപിഎല്ലില്‍ കളിക്കുന്നതിന് മുമ്പ് ടെന്നിസ് പന്തില്‍ കളിക്കുമായിരുന്നു ആകാശ്. ആകാശിനെ കുറിച്ചുള്ള ഒരു രസകരമായ കാര്യമാണ് സഹോദരന്‍ ആശിഷ് പങ്കുവെക്കുന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ പ്ലേഓഫില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഒറ്റ മത്സരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബൗളറാണ് ആകാശ് മധ്‌വാള്‍. മത്സരത്തില്‍ 3.3 ഓവര്‍ മാത്രമെറിഞ്ഞ മധ്‌വാള്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്‌വാളിന്റെ പ്രകടനത്തിന് പിന്നാലെ ലഖ്‌നൗ 81 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ എല്ലാവരും 101 റണ്‍സിന് പുറത്തായി. സ്‌കോര്‍: മുംബൈ- 182/8, ലഖ്‌നൗ- 101 (16.3). മത്സരത്തിലെ താരമായതും ആകാശ് ആയിരുന്നു. ഈയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡുകാരനായ ആകാശ് മത്സരത്തിന് ശേഷം പറഞ്ഞു. ആകാശിന്റെ ബൗളിംഗ് മികവില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കി.

ഐപിഎല്ലില്‍ കളിക്കുന്നതിന് മുമ്പ് ടെന്നിസ് പന്തില്‍ കളിക്കുമായിരുന്നു ആകാശ്. ആകാശിനെ കുറിച്ചുള്ള ഒരു രസകരമായ കാര്യമാണ് സഹോദരന്‍ ആശിഷ് പങ്കുവെക്കുന്നത്. ''പ്രാദേശിക ക്രിക്കറ്റില്‍ ആരും അവനെ കളിപ്പിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അവന്റെ പന്തുകളെ എല്ലാവരും ഭയന്നിരുന്നു. ടൂര്‍ണമെന്റ് കളിക്കുന്നതില്‍ നിന്ന് ആകാശിനെ വിലക്കിയിരുന്നു. ജന്മസ്ഥലമായ റൂര്‍ക്കിയില്‍ നിന്ന് പുറത്ത്‌പോയിട്ടാണ് ആകാശ് കളിച്ചിരുന്നത്. 

ഇപ്പോള്‍ അവന്‍ ഒരുപാട് സന്തോഷവാനാണ്. ആകാശിന്റെ വളര്‍ച്ചയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ പങ്കുണ്ട്. അദ്ദേഹം ആകാശിന്റെ കഴിവില്‍ വിശ്വസിച്ചു. പുതിയ താരങ്ങള്‍ക്ക് ടീമിലെ സ്ഥാനത്തെ കുറിച്ച് ആധിയുണ്ടാവും. എന്നാല്‍ രോഹിത് നല്‍കിയ ആത്മവിശ്വാസം അവനെ മികച്ച താരമാക്കി.'' ആഷിശ് പറഞ്ഞു. 

ധോണി ഒരു മാന്ത്രികനാണ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ഇതിഹാസം

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ പ്രേരക് മങ്കാദിനെ പുറത്താക്കിയാണ് ആകാശ് തുടങ്ങിയത്. എന്നാല്‍ താരം അമ്പരപ്പിക്കുമെന്ന് ആരാധകര്‍ കരുതയില്ല. ആയുഷ് ബദോനിയേയും നിക്കോളാസ് പുരാനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി ആകാശ് തന്റെ പ്രഹരശേഷി വ്യക്തമാക്കി. രവി ബിഷ്ണോയ്, മൊഹ്സന്‍ ഖാന്‍ എന്നിവരെക്കൂടി പുറത്താക്കിയപ്പോള്‍ ആകാശ് വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍മാത്രം.

click me!