Asianet News MalayalamAsianet News Malayalam

ധോണി ഒരു മാന്ത്രികനാണ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ഇതിഹാസം

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ധോണിയും സംഘവും ഫൈനലില്‍ കടന്നത്. ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരേയാണ് ചെന്നൈ ഫൈനലില്‍ നേരിടുക.

australian legendary cricketer lauds ms dhoni say he is a magician saa
Author
First Published May 26, 2023, 4:20 PM IST

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയെ പ്രകീര്‍ത്തിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായി മാത്യൂ ഹെയ്ഡന്‍. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ടീം ഫൈനലിലെത്തിയതിന് പിന്നാലെയാണ് മുന്‍ ചെന്നൈ താരം കൂടിയായ ഹെയ്ഡന്റെ പ്രസ്താവന. കുപ്പത്തൊട്ടിയില്‍ ഉള്ളത് പോലും നിധിയാക്കി മാറ്റാന്‍ ധോണിക്ക് കഴിയുമെന്നാണ് ഹെയ്ഡന്‍ ആലങ്കാരികമായി പറഞ്ഞത്.

എന്നാല്‍ അടുത്ത ഐപിഎല്ലില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. മുന്‍ ഓപ്പണറുടെ വാക്കുകള്‍... ''ഒരു മാന്ത്രികനാണ് ധോണി. കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത് പോലും നിധിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കഴിവുള്ള ക്യാപ്റ്റന്‍ എന്നതിലപ്പുറം നല്ല മനസിനുടമകൂടിയാണ്. ധോണി. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും സിഎസ്‌കെ ഫ്രാഞ്ചൈസിയോടും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്. 

തമിഴ്‌നാട് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ധോണിയൊരു പ്രചോദനം തന്നെയാണ്. ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് എന്ത് ചെയ്‌തോ, അത് തുടരുകയാണ് ധോണി. അദ്ദേഹം അടുത്ത സീസണില്‍ കളിക്കുമോ എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ആദ്ദേഹം കളിക്കില്ലെന്നാണ്.'' ഹെയ്ഡന്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ധോണിയും സംഘവും ഫൈനലില്‍ കടന്നത്. ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരേയാണ് ചെന്നൈ ഫൈനലില്‍ നേരിടുക.

മുംബൈ-ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും

പത്ത് ടീമുകളുള്ള ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിരാശരായ ആരാധകര്‍ക്ക് ഒറ്റ ഉറപ്പേ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് നല്‍കാനുണ്ടായിരുന്നുള്ളു. അടുത്ത സീസണില്‍ സിഎസ്‌കെ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ഉറപ്പ്. എം എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും വാക്കുപാലിച്ചു.

Follow Us:
Download App:
  • android
  • ios