സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

By Web TeamFirst Published Oct 13, 2021, 11:14 AM IST
Highlights

ഹാര്‍ദിക് പണ്ഡ്യ (Hardik Pandya) ബൗള്‍ ചെയ്യാനുള്ള സാധ്യത തുറവെങ്കില്‍ ഒരു പേസറെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നുണ്ട്.

മുംബൈ: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യയുടെ (BCCI) പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങളുണ്ടാകില്ല. ഹാര്‍ദിക് പണ്ഡ്യ (Hardik Pandya) ബൗള്‍ ചെയ്യാനുള്ള സാധ്യത തുറവെങ്കില്‍ ഒരു പേസറെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നുണ്ട്. റിസര്‍വ്വ് താരങ്ങളുടെ പട്ടികയിലുള്ള ഷാര്‍ദുല്‍ ഠാക്കൂര്‍ (Shardul Thakur), ദീപക് ചാഹര്‍ (Deepak Chahar) എന്നിവരില്‍ ഒരാള്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കാം. 

ഐപിഎല്‍ 2021: ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ; ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം
 
കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യറുടെ ഫോമും ബൗളിംഗ് മികവും കൂടി കണക്കിലെടുത്ത് പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാല്‍ ബൗള്‍ ചെയ്തില്ലെങ്കിലും ഫിനിഷര്‍ എന്ന നിലയിലെ ഹാര്‍ദിക്കിന്റെ റെക്കോഡ് സെലക്ഷന്‍ കമ്മിറ്റിക്ക് എളുപ്പം അവഗണിക്കാന്‍ കഴിയില്ല. മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പിന്തുണ ഹാര്‍ദിക്കിനുണ്ട്. ടീം മെന്ററായ എം എസ് ധോണിയുടെ അഭിപ്രായവും തേടുമെന്ന് സൂചനയുണ്ട്.

ടി20 ലോകകപ്പില്‍ ധോണി ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയെന്ന് ഗാംഗുലി

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals)  മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണെ (Sanju Samson) ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അവസാന ടീം പുറത്തുവിടുന്നത് വരെ സഞ്ജുവിനോട് യുഎഇയില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ബിസിസിഐ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജസ്ഥാന്റെ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് താരം ദുബായില്‍ തുടരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
    
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്ന് വാര്‍ണര്‍

ഇതോടൊപ്പം, ഇന്ത്യന്‍ നെറ്റ്‌സില്‍ പന്തെറിയുന്നതായി ഡല്‍ഹി പേസര്‍ ആവേശ് ഖാനെയും ടീമിനൊപ്പം ബിസിസിഐ ഉള്‍പ്പെടുത്തി. ഐപിഎല്ലിലെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ആവേശും ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളിലേക്ക് മാറും. ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തിവരുന്ന ആവേശ് 15 മത്സരങ്ങളില്‍ 23 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഹര്‍ഷല്‍ പട്ടേലിന് പിന്നില്‍ സീസണിലെ വിക്കറ്റുവേട്ടയില്‍ ആവേശാണ്
രണ്ടാം സ്ഥാനത്ത്. 

ഇന്ത്യന്‍ പരിശീലകനാവാനുള്ള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനോടും നേരത്തെ ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ ബിസിസിഐ നിര്‌ദേശിച്ചിരുന്നു. ശിവം മാവി, ഷര്‍ഹല്‍ പട്ടേല്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരെയും നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!