ചെന്നൈയിലെ പിച്ചിന്‍റെ അവസ്ഥ ഞെട്ടിപ്പിക്കുന്നതെന്ന് വാര്‍ണര്‍

By Web TeamFirst Published Apr 22, 2021, 10:43 AM IST
Highlights

സത്യസന്ധ്യമായി പറഞ്ഞാല്‍ പിച്ച് ടിവിയില്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. എന്നാല്‍ ഈ പിച്ച് പരിപാലിക്കുന്ന ക്യൂറേറ്റര്‍മാരെ നമ്മള്‍ സമ്മതിക്കണം. കാരണം ഈ വര്‍ഷം തന്നെ ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയായിട്ടും ഇപ്പോഴും ഇതുപോലെ പരിപാലിക്കുന്നതിന്. അതുകൊണ്ടുതന്നെ പിച്ച് ഇങ്ങനെയായതിന് ഒരിക്കലും അവരെ കുറ്റം പറയാനാവില്ല.

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും ചെന്നെയിലെ സ്പിന്‍ പിച്ചിനെക്കുറിച്ചുള്ള ആക്ഷേപങ്ങളില്‍ നിലപാട് വ്യക്തമാക്കി ടീം നായകന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്ത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഒരു വിക്കറ്റെ നഷ്ടമായുള്ളുവെങ്കിലും പത്തൊമ്പതാം ഓവറിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. ആദ്യ പന്ത് മുതല്‍ കുത്തിത്തിരിയുന്ന ചെന്നൈ പിച്ചിനെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു.

ചെന്നൈയിലെ പിച്ചിന്‍റെ അവസ്ഥ ഞെട്ടിപ്പിക്കുന്നതും പരിതാപകരവുമാണെന്ന് വാര്‍ണര്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരശേഷം പറഞ്ഞു. എന്നാല്‍ ഇത് പിച്ച് തയാറാക്കിയ ക്യൂറേറ്റര്‍മാരുടെ പിഴവുകൊണ്ടല്ലെന്നും ഈ വര്‍ഷം തുടക്കം മുതല്‍ നിരവധി മത്സരങ്ങള്‍ക്ക് വേദിയായതിനാലാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. പിച്ച് ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും നിലിനിര്‍ത്തുന്നതിന് ക്യൂറേറ്റര്‍മാരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

സത്യസന്ധ്യമായി പറഞ്ഞാല്‍ പിച്ച് ടിവിയില്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. എന്നാല്‍ ഈ പിച്ച് പരിപാലിക്കുന്ന ക്യൂറേറ്റര്‍മാരെ നമ്മള്‍ സമ്മതിക്കണം. കാരണം ഈ വര്‍ഷം തന്നെ ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയായിട്ടും ഇപ്പോഴും ഇതുപോലെ പരിപാലിക്കുന്നതിന്. അതുകൊണ്ടുതന്നെ പിച്ച് ഇങ്ങനെയായതിന് ഒരിക്കലും അവരെ കുറ്റം പറയാനാവില്ല.

ഇന്ത്യ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമെല്ലാം ഇവിടെ കളിച്ചിരുന്നു.അതിനുശേഷവും പിച്ച് ഫ്രഷായി നിലനിര്‍ത്തുക എന്നത് ക്യൂറേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം വിഷമകരമായ ജോലിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഇത്തരം പിച്ചുകള്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെങ്കിലും അത് സന്തോഷപൂര്‍വം ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്-വാര്‍ണര്‍ പറഞ്ഞു.

click me!