കളിക്കാത്തവര്‍ക്ക് 'ക്രഡിറ്റ്'; ഡുപ്ലെസിയുടെ പരിഹാസം; വിവാദത്തിലായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്

Web Desk   | Asianet News
Published : Oct 17, 2021, 06:57 AM IST
കളിക്കാത്തവര്‍ക്ക് 'ക്രഡിറ്റ്'; ഡുപ്ലെസിയുടെ പരിഹാസം; വിവാദത്തിലായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്

Synopsis

ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡു പ്ലെസിയും, സ്പിന്നര്‍ ഇമ്രാന്‍ താഹിറും പുറത്ത്. ഇത് വിവാദമായി. പല മുന്‍കാല താരങ്ങളും ആരാധകരും അടക്കം വലിയ വിമര്‍ശനമാണ്  ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പോസ്റ്റിനെതിരെ ഉയര്‍ത്തിയത്.

പിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അഭിനന്ദിക്കുന്നതില്‍ വിവേചനം കാണിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുലിവാല്‍ പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇട്ട അഭിനന്ദന പോസ്റ്റില്‍ ടൂര്‍ണമെന്‍റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ചെന്നൈയ്ക്ക് വേണ്ടി കളിച്ച ബൗളര്‍ ലുങ്കി എന്‍ഗിഡിക്ക് അഭിനന്ദനം എന്നാണ് പറയുന്നത്.

ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡു പ്ലെസിയും, സ്പിന്നര്‍ ഇമ്രാന്‍ താഹിറും പുറത്ത്. ഇത് വിവാദമായി. പല മുന്‍കാല താരങ്ങളും ആരാധകരും അടക്കം വലിയ വിമര്‍ശനമാണ്  ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പോസ്റ്റിനെതിരെ ഉയര്‍ത്തിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താഹിറിനെയും, ഡുപ്ലെസിയെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവരും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് അഭിനന്ദന സന്ദേശ വിവാദം. എന്നാല്‍ വിമര്‍ശനം കനത്തതോടെ പോസ്റ്റ്  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയിട്ടു. '2021 ഐപിഎല്‍ ഫൈനലില്‍ ചെന്നൈ ടീമിനായി കളിച്ച് വിജയം നേടിയ എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും അഭിനന്ദനം.മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം എടുത്തുപറയണം',  ഇതായിരുന്നു പുതിയ പോസ്റ്റ്.

സംഭവത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഡുപ്ലെസിസും മുന്‍താരം ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി. എന്‍ഗിഡിയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെ 'ശരിക്കും' എന്ന് ഡുപ്ലെസിസ് കമന്റ് ചെയ്തു. . 'തീര്‍ത്തും നിരാശജനകം'എന്നായിരുന്നു സ്റ്റെയ്‌നിന്റെ പ്രതികരണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍