ഫ്‌ളെമിംഗിനെ പോലും ധോണി വരച്ച വരയില്‍ നിര്‍ത്തി! സംഭവം വിവരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ദീപക് ചാഹര്‍

By Web TeamFirst Published May 28, 2023, 3:45 PM IST
Highlights

2016ല്‍ റൈസിംംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് കീഴിലാണ് ചാഹര്‍ ആദ്യമായി ധോണിക്ക് കീഴില്‍ കളിക്കുന്നത്. 2018ല്‍ വിലക്ക് മാറി ചെന്നൈ ഐപിഎല്ലില്‍ തിരിച്ചെത്തിയതോടെ ചാഹറിനെ ധോണി ടീമിലെത്തിച്ചു.

അഹമ്മദാബാദ്: ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും ആത്മവിശ്വാസം നല്‍കുന്നതിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പ്രത്യേക കഴിവുണ്ട്. ദേശീയ ടീം ക്യാപ്റ്റനായിരുന്ന സമയത്ത് തന്നെ ഇക്കാര്യം തെളിയിച്ചതാണ്. ധോണിക്ക് കീഴില്‍ തിളങ്ങിയ താരമാണ് ദീപക് ചാഹര്‍. ചെന്നൈ ജേഴ്‌സിയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് താരം ഇന്ത്യന്‍ ടീമിലുമെത്തുന്നത്. ഈ സീസണിലെ ഫൈനലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ധോണി താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസത്തെ കുറിച്ച് സംസാരിക്കുയാണ് ചാഹര്‍. 

2016ല്‍ റൈസിംംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് കീഴിലാണ് ചാഹര്‍ ആദ്യമായി ധോണിക്ക് കീഴില്‍ കളിക്കുന്നത്. 2018ല്‍ വിലക്ക് മാറി ചെന്നൈ ഐപിഎല്ലില്‍ തിരിച്ചെത്തിയതോടെ ചാഹറിനെ ധോണി ടീമിലെത്തിച്ചു. പിന്നീടുള്ള വളര്‍ച്ചയെ കുറിച്ചാണ് ചാഹര്‍ സംസാരിക്കുന്നത്. ''പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിന് ഞാന്‍ ബാറ്റ് ചെയ്യുന്നതിനോടായിരുന്നു താല്‍പര്യം. പരിശീലന മത്സരത്തില്‍ ഞാന്‍ അഞ്ച് സിക്‌സുകള്‍ നേടിയ ശേഷം എന്നോട് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം എനിക്ക് കളിക്കാന്‍ സാധിച്ചില്ല. 2017ല്‍ ടീം കോംപിനേഷന്‍ സെറ്റായിരുന്നു. എനിക്ക് ചില മത്സരങ്ങള്‍ കളിക്കാനും സാധിച്ചു. 2018ല്‍ ചെന്നൈ എന്നെ വന്‍തുകയ്ക്ക് സ്വന്തമാക്കി. എന്നാല്‍ എന്നെ കളിപ്പിക്കുന്നതില്‍ ഫ്‌ളെമിംഗിന് വിമുഖയുണ്ടായിരുന്നു. എന്നാല്‍ ധോണിയത് തിരുത്തി. സീസണിലെ 14 മത്സരത്തിലും ഞാന്‍ കളിക്കുമെന്ന് ധോണി പറഞ്ഞു.'' ചാഹര്‍ വെളിപ്പെടുത്തി.

ഗുജറാത്ത് ടൈറ്റന്‍സിന് മുട്ടിടിക്കും! ഐപിഎല്‍ ഫൈനലുകളില്‍ ധോണി വേറെ ലെവലാണ്; കണക്കുകള്‍

ധോണിക്ക് കീഴില്‍ പത്താം ഐപിഎല്‍ ഫൈനലിനാണ് ചെന്നൈ ഇറങ്ങുന്നത്. വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ചെന്നൈയുടെ എതിരാളി. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്. ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനേയും മറികടന്നു.

click me!