Latest Videos

കോലി- ഫാഫ് സഖ്യത്തിന്റെ തട്ട് താണുതന്നെയിരിക്കും! എങ്കിലും റിതുരാജ്- കോണ്‍വെ കൂട്ടുകെട്ടിന് ആഘോഷിക്കാന്‍ ഏറെ

By Web TeamFirst Published May 20, 2023, 8:05 PM IST
Highlights

രണ്ടാം സ്ഥാനവും ഈ സഖ്യത്തിന് തന്നെ. ബംഗളൂരുവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 148 റണ്‍സ് ചേര്‍ക്കാന്‍ ആര്‍സിബി ഓപ്പണര്‍മാര്‍ക്കായിരുന്നു. അഹമ്മദാബില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ 142 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍- വൃദ്ധിമാന്‍ സാഹ സഖ്യം മൂന്നാമത്.

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റില്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കൂറ്റന്‍ സ്‌കോറിലേക് ഉയര്‍ത്തിയതിന് പിന്നാലെ നേട്ടങ്ങളുടെ പട്ടികയില്‍ ഇടംനേടി റിതുരാജ് ഗെയ്കവാദ് (79) - ഡെവോണ്‍ കോണ്‍വെ (87) സഖ്യം. ഈ സീസണില്‍ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. 141 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 172 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലി- ഫാഫ് ഡു പ്ലെസിസ്് (ആര്‍സിബി) സഖ്യമാണ് ഒന്നാമത്. 

രണ്ടാം സ്ഥാനവും ഈ സഖ്യത്തിന് തന്നെ. ബംഗളൂരുവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 148 റണ്‍സ് ചേര്‍ക്കാന്‍ ആര്‍സിബി ഓപ്പണര്‍മാര്‍ക്കായിരുന്നു. അഹമ്മദാബില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ 142 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍- വൃദ്ധിമാന്‍ സാഹ സഖ്യം മൂന്നാമത്. നാലാം സ്ഥാനത്താണ് കോണ്‍വെ- റിതുരാജ് സഖ്യം. ചെന്നൈയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ  ഓപ്പണിംഗ് കൂട്ടുകെട്ട് കൂടിയാണിത്. ഇരുവരും തന്നെയാണ് ഒന്നാമതും. കവിഞ്ഞ വര്‍ഷം ഹൈദരാബാദിനെതിരെ 182 റണ്‍സ് നേടാന്‍ സഖ്യത്തിനായിരുന്നു.

2020ല്‍ ഫാഫ്- ഷെയ്ന്‍ വാട്‌സണ്‍ സഖ്യം പുറത്താതെ നേടിയ 181 റണ്‍സാണ് ഒന്നാമത്. 2011ല്‍ ആര്‍സിബിക്കെതിരെ മുരളി വിജയ്- മൈക്കള്‍ ഹസി നേടിയ 159 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. പിന്നാലെ റിതു- കോണ്‍വെ സഖ്യത്തിന്റെ 141 റണ്‍സും. 

ഇരുവരുടേയം മികച്ച പ്രകടനത്തിന് പിന്നാലെ ചെന്നൈ ജയിച്ചിരുന്നു. തുടര്‍ന്ന് പ്ലേ ഓഫിലും കടന്നു. ഡല്‍ഹിയെ 77 റണ്‍സിനാമ് തോല്‍പ്പിച്ചത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87)- റിതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ധൈര്യമുണ്ടെങ്കില്‍ എറിയൂ, ജഡേജയെ വെല്ലുവിളിച്ച് വാര്‍ണര്‍! പിന്നാലെ വാള് വീശിയുള ആഘോഷം; ചിരിയടക്കാനാവാതെ ജഡ്ഡു

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

click me!