Asianet News MalayalamAsianet News Malayalam

ധൈര്യമുണ്ടെങ്കില്‍ എറിയൂ, ജഡേജയെ വെല്ലുവിളിച്ച് വാര്‍ണര്‍! പിന്നാലെ വാള് വീശിയുള ആഘോഷം; ചിരിയടക്കാനാവാതെ ജഡ്ഡു

രവീന്ദ്ര ജഡേജയുടെ കയ്യൊപ്പ് പതിഞ്ഞ വാള് വിശിയിലുള്ള ആഘോഷം അനുകരിക്കുകയായിരുന്നു വാര്‍ണര്‍. അഞ്ചാം ഓവറിലായിരുന്നു സംഭവം.

watch viral video delhi capitals captain david warner imitating ravindra jadeja's famous sword celebration saa
Author
First Published May 20, 2023, 6:55 PM IST

ദില്ലി: ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തുന്ന താരമാണ് ഡല്‍ഹി ക്യാപ്റ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഓസട്രേലിയക്കാരനാണെങ്കിലും അദ്ദേഹം ഐപിഎല്ലിനായി വര്‍ഷാവര്‍ഷം ഇന്ത്യയിലെത്താറുണ്ട്. അപ്പോഴൊക്കെ ഏതെങ്കിലും വിധത്തില്‍ ട്രന്‍ഡിംഗാവാറുമുണ്ട. ഇന്ത്യന്‍ സംസ്‌ക്കാരവും സിനിമകളും പിന്തുടരാറുള്ള വാര്‍ണര്‍ക്ക് പ്രത്യേകം ആരാധകര്‍ തന്നെയുണ്ട്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കളിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരെ ലഭിച്ചത്. ടീമിനെ ഒരിക്കല്‍ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായിരുന്നു. ഹൈദരാബാദ് വിട്ടിട്ടും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് ഒരു കുറവുമില്ല. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിക്കുമ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കുന്നത്. 

രവീന്ദ്ര ജഡേജയുടെ കയ്യൊപ്പ് പതിഞ്ഞ വാള് വിശിയിലുള്ള ആഘോഷം അനുകരിക്കുകയായിരുന്നു വാര്‍ണര്‍. അഞ്ചാം ഓവറിലായിരുന്നു സംഭവം. ദീപക് ചാഹറിന്റെ പന്ത് വാര്‍ണര്‍ കവറിലേക്ക് കളിച്ച് സിംഗിളിനായി ഓടി. മൊയീന്‍ അലി നോണ്‍സ്‌ട്രൈക്കില്‍ എറിഞ്ഞ് റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും, സ്റ്റംപില്‍ കൊണ്ടില്ല. പന്ത് കയ്യിലെടുത്ത അജിന്‍ക്യ രഹാനെയെ ക്രീസില്‍ വിട്ടുനിന്ന് കബളിപ്പിക്കാനും വാര്‍ണര്‍ ശ്രമിച്ചു. ഇതിനിടെ രഹാനെ സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും, ലക്ഷ്യം തെറ്റി. പന്ത് കയ്യിലൊതുക്കിയ ജഡേജയേയും വാര്‍ണര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചു. ജഡേജയാവട്ടെ എറിയുന്നത് പോലെ ആംഗ്യവും കാണിച്ചു. അപ്പോഴാണ് വാര്‍ണര്‍ ക്രീസിന് പുറത്തുനിന്ന് വാള്‍ ആഘോഷം അനുകരിച്ചത്. ജഡേജയ്ക്കാവട്ടെ ചിരി അടക്കാനും സാധിച്ചില്ല. വീഡിയോ കാണാം...

ചെന്നൈക്കെതിരെ ഡല്‍ഹിക്ക് അഭിമാനപ്പോരാട്ടമാണ്. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു. എന്നിരുന്നാലും ലീഗിലെ അവസാന മത്സരമെങ്കിലും ജയിച്ച് സീസണോട് വിടപറയാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. എന്നാല്‍ ഡല്‍ഹിക്കെതിരെ ടോസ് നേടിയ ബാറ്റിംഗിനെത്തിയ ചെന്നൈക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുക്കാനായിരുന്നു. ഡല്‍ഹിയുടെ മറുപടി അത്ര ശുഭകരമായിരുന്നില്ല.

ഒടുവില്‍ പിസിബി മുട്ടുമടക്കി! ലോകകപ്പിനായി പാക് ടീം ഇന്ത്യയിലെത്തും?

Follow Us:
Download App:
  • android
  • ios