ഓ..ക്യാപ്റ്റന്‍..., ആര്‍സിബി നായകനായി വീണ്ടും കോലി; ആവേശം അടക്കാനാവാതെ ആരാധകര്‍

Published : Apr 20, 2023, 04:13 PM IST
ഓ..ക്യാപ്റ്റന്‍..., ആര്‍സിബി നായകനായി വീണ്ടും കോലി; ആവേശം അടക്കാനാവാതെ ആരാധകര്‍

Synopsis

വിരാട് കോലി വീണ്ടും ക്യാപ്റ്റനായി എത്തിയതോടെ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്ക് ആവേശം അടക്കാനായില്ല. കോലി ടോസിനായി എത്തുന്നത് പഴയ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നുവെന്ന് ആരാധകര്‍ പറയുമ്പോള്‍ കോലിയെ ക്യാപ്റ്റനായി കാണുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് എതിരാളികളായ പ‍ഞ്ചാബ് കിംഗ്സ് പോലും സമ്മതിക്കുന്നു.

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ടോസിനെത്തിയ വിരാട് കോലിയെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍ നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് പരിക്കായതിനാല്‍ ഇന്ന് കോലിയാണ് ബാംഗ്ലൂരിനെ നയിക്കുകയെന്ന മുരളി കാര്‍ത്തിക്കിന്‍റെ പ്രഖ്യാപനം കേട്ടതോടെ ഗ്യാലറിയില്‍ നിന്ന് ആരവമുയര്‍ന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലാണ് ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് പരിക്കേറ്റത്.

ആര്‍സിബിക്കായി വിരാട് കോലിക്ക് ഒപ്പം ഇംപാക്ട് പ്ലേയറായി ഡൂപ്ലെസി ബാറ്റിംഗിനിറങ്ങുമെന്നും എന്നാല്‍ ഫീല്‍ഡ് ചെയ്യില്ലെന്നും ടോസ് സമയത്ത് വിരാട് കോലി വ്യക്തമാക്കിയിരുന്നു. 2021നുശേഷം ആദ്യമായാണ് വിരാട് കോലി ആര്‍സിബിയെ നയിക്കുന്നത്. 2021ലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആയിരുന്നു കോലി അവസാനം ആര്‍സിബിയെ നയിച്ചത്. ആ മത്സരം ആര്‍സിബി തോറ്റിരുന്നു. 2022ലെ മെഗാ താരലേലത്തില്‍ ഫാഫ് ഡൂപ്ലെസിയെ ടീമിലെത്തിച്ച ആര്‍സിബി നായകസ്ഥാനവും അദ്ദേഹത്തിന് നല്‍കി. ഡൂപ്ലെസിയുടെ നേതൃത്വത്തിലിറങ്ങിയ ആര്‍സിബി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയിരുന്നു.

വിരാട് കോലിയുടെ മകളെ ഡേറ്റിംഗിന് വിളിച്ചു! പിഞ്ചുമക്കളെ വിഡ്ഢിത്തം പറഞ്ഞ് പഠിപ്പിക്കരുതെന്ന് കങ്കണ

വിരാട് കോലി വീണ്ടും ക്യാപ്റ്റനായി എത്തിയതോടെ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്ക് ആവേശം അടക്കാനായില്ല. കോലി ടോസിനായി എത്തുന്നത് പഴയ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നുവെന്ന് ആരാധകര്‍ പറയുമ്പോള്‍ കോലിയെ ക്യാപ്റ്റനായി കാണുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് എതിരാളികളായ പ‍ഞ്ചാബ് കിംഗ്സ് പോലും സമ്മതിക്കുന്നു.

ഡൂപ്ലെസിയുടെ അഭാവത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ ആര്‍സിബി നായകനാക്കിയേക്കുമെന്നാണ് കരുതിയതെങ്കിലും കോലിയെ തന്നെ നായകനാക്കാനുള്ള തീരുമാനം ആരാധകര്‍ക്ക് പോലും അപ്രതീക്ഷിതമായിരുന്നു. സ്ഥിരം നായകനില്ലാതെ ആര്‍സിബി ഇറങ്ങുമ്പോള്‍ പ‍‍ഞ്ചാബിനെ നയിക്കാന്‍ ഇന്ന് ശിഖര്‍ ധവാനുമില്ല. ധവാന് പകരം സാം കറനാണ് ഇന്ന് പ‍ഞ്ചാബിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തിലും കറനാണ് പഞ്ചാബിനെ നയിച്ചത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍