
മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഓപ്പണർ സ്ഥാനത്ത് ആരാകും രോഹിത് ശർമയുടെ ഓപ്പണിംഗ് പങ്കാളിയെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ആരാധകർ ചൂടേറിയ ചർച്ചയിലാണ്. കെ എൽ രാഹുൽ ഓപ്പണറാവുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷയെങ്കിൽ ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ആരാധകരെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുകയാണ്. പ്രത്യേകിച്ച് പഞ്ചാബ് കിംഗ്സിനെതിരെ ധവാൻ ഇന്നലെ പുറത്തെടുത്ത പ്രകടനം.
50 പന്തിൽ 91 റൺസെടുത്ത ധവാൻ ഡൽഹിയുടെ വിശയിൽപിയായിരുന്നു. പഞ്ചാബിനായി രാഹുലും അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 51 പന്തിൽ 61 റൺസെ നേടാനായുള്ളു. മറുവശത്ത് മായങ്ക് അഗർവാൾ 36 പന്തിൽ 69 റൺസുമായി അടിച്ചു തകർത്തപ്പോൾ രാഹുലെടുത്ത അനാവശ്യ കരുതലിനെതിരെ വിമർശനമുയർന്നിരുന്നു.
മായങ്കിനെപ്പോലെ രാഹുലും തകർത്തടിച്ചിരുന്നെങ്കിൽ പഞ്ചാബ് സ്കോർ 220 കടക്കുമായിരുന്നു എന്ന് കരുതുന്നവരാണേറെ. ഇന്നിംഗ്സിലെ പകുതി പന്തുകൾ കളിച്ചിട്ടും രാഹുലിന് 119.61 പ്രഹശേഷിയിൽ 61 റൺസെ നേടാനുള്ളു. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയെങ്കിലും രാഹുലിന്റെ പ്രഹരശേഷിയെക്കുറിച്ച് ആരാധകർക്കിടയിൽ അന്നും ചർച്ചകൾ സജീവമായിരുന്നു.
മറുവശത്ത് ധവാനാവട്ടെ മെല്ലെപ്പോക്കെന്ന പേരുദോഷം മാറ്റി തകർത്തടിക്കുകയാണ്. കഴിഞ്ഞ സീസണിൽ 144.73 പ്രഹരശേഷിയിൽ 618 റൺസടിച്ച ധവാൻ ഇത്തവണയും മോശമാക്കിയില്ല. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിൽ രാഹുലിന് പകരം ധവാനെ ഓപ്പണറാക്കണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. ആരാധകരുടെ പ്രതികകരണങ്ങളിലൂടെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!