
ദില്ലി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹതാരം ജോസ് ബട്‌ലര്‍. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ താൻ നേടിയ സെഞ്ചുറിക്ക് കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസണോടാണെന്ന് ബട്‌ലര്‍ പറഞ്ഞു.
സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുക എന്നത് രസകരമാണ്. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്സിന് പറത്തി. അത്ഭുതകരമാണത്. പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടിയ എന്റെ സമ്മർദ്ദം അകറ്റുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഓരോ പന്തിലും റൺസെടുക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. ഹൈദരാബാദിനെതിരെ സഞ്ജു ക്രീസലിലെത്തിയപാടെ ചില മികച്ച ഷോട്ടുകൾ കളിച്ച് എന്റെ സമ്മർദ്ദം അകറ്റി.
മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ബട്ലർ 64 പന്തിൽ 124 റൺസെടുത്തപ്പോൾ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 33 പന്തിൽ 48 റൺസടിച്ചു. ഇരുവരുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ ഹൈദരാബാദിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!