
കറാച്ചി: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ഐപിഎൽ നിർത്തിവെച്ചതിനെ സ്വാഗതം ചെയ്ത് മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഇന്ത്യയിൽ കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താൻ രണ്ടാഴ്ച മുമ്പെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തർ വ്യക്തമാക്കി.
ഐപിഎൽ നിർത്തിവെച്ചിരിക്കുന്നു, ഇത് ഞാൻ മുൻകൂട്ടി കണ്ടിരുന്നു. ഐപിഎൽ നിർത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മനുഷ്യ ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും-പുതിയ വീഡിയോ പങ്കുവെച്ച് അക്തർ ട്വീറ്റ് ചെയ്തു.
കൊൽക്കത്ത ടീമിലെ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കുമാണ് ടൂർണമെന്റിനിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇന്ന് ചെന്നൈ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!