മിന്നുന്ന പ്രകടവുമായി സഞ്ജു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന് മികച്ച തുടക്കം

By Web TeamFirst Published Sep 22, 2020, 8:06 PM IST
Highlights

സഞ്ജു ഇതുവരെ രണ്ട് സിക്‌സും ഒരു ഫോറും നേടി. ബൗളിങ്ങിനെ തുണയ്്ക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ ഇരുവരും കളിക്കുന്നത്. ദീപക് ചാഹറിനാണ് വിക്കറ്റ്. 

ഷാര്‍ജ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഒടുവില്‍ വിവിരം ലഭിക്കുമ്പോല്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിട്ടുണ്ട്. യുവതാരം യഷസ്വി ജയ്‌സ്വാളിന്റെ (6) വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (18 പന്തില്‍ 23), സ്ഞ്ജു സാംസണ്‍ (12 പന്തില്‍ 24) എന്നിവരാണ് ക്രീസില്‍. സഞ്ജു ഇതുവരെ രണ്ട് സിക്‌സും ഒരു ഫോറും നേടി. ബൗളിങ്ങിനെ തുണയ്്ക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ ഇരുവരും കളിക്കുന്നത്. ദീപക് ചാഹറിനാണ് വിക്കറ്റ്. 

ബൗളര്‍മാരെ പിന്തുണയ്ക്കുന്ന ഷാര്‍ജയിലെ പിച്ചില്‍ ഇന്ത്യയുടെ അണ്ടര്‍ 19 താരം ജയ്‌സ്വാളിന് പടിച്ചുനില്‍ക്കാനായില്ല. പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ താരം ചാഹറിന് തന്നെ ക്യാച്ച് നല്‍കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ അംബാട്ടി റായുഡു ഇല്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്.  100 ശതമാനം കായികക്ഷമതയില്ലാത്തതിനാലാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന് ചെന്നൈ നായകന്‍ എം എസ് ധോണി പറഞ്ഞു. 

റായുഡുവിന്റെ പകരക്കാരനായി യുവതാരം റിതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ ടീമില്‍ ഇടം നേടിയത്. ഫാഫ് ഡൂപ്ലെസി, സാം കറന്‍, ലുങ്കി എങ്കിഡി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍. സ്മിത്തിന് പുറമെ ഡേവിഡ് മില്ലര്‍, ടോം കറന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിനെ വിദേശികള്‍. ചെന്നൈയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. 

രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവന്‍ സ്മിത്ത്, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, ടോം കറന്‍, റിയാന്‍ പരഗ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനദ്ഘട്, രാഹുല്‍ തെവാട്ടിയ.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: മുരളി വിജയ്, ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലെസിസ്, ഋതുരാജ് ഗെയ്ക്വാദ്, എം എസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, ലുങ്കി എന്‍ഗിടി, പിയൂഷ് ചൗള.

click me!