പറഞ്ഞത് ആവേശിനോട്, കൊട്ട് കോലിക്ക്! 'അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് ശീലമല്ല', തുറന്നടിച്ച് നവീൻ, വീഡിയോ

Published : May 12, 2023, 04:40 PM IST
പറഞ്ഞത് ആവേശിനോട്, കൊട്ട് കോലിക്ക്! 'അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് ശീലമല്ല', തുറന്നടിച്ച് നവീൻ, വീഡിയോ

Synopsis

ആര്‍സിബിയുടെ വിരാട് കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നവീൻ ഉള്‍ ഹഖും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. 

ലഖ്നൗ: എതിരാളികളെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് തന്റെ ശീലമല്ലെന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ​ഹഖ്. ആർസിബി താരം വിരാട് കോലിയുമായുള്ള ഉരസൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് നവീനിന്റെ പ്രതികരണമെന്നുള്ളതാണ് ശ്രദ്ധേയം. സഹതാരം ആവേശ് ഖാനുമായുള്ള ചാറ്റിലാണ്  സ്ലെഡ്ജ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നവീൻ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ തന്റെ പ്രിയപ്പെട്ട സ്ലെഡ്ജിനെക്കുറിച്ച് ചോദിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ പേസർ ഇക്കാര്യം പറഞ്ഞത്.

അതേസമയം, ആര്‍സിബിയുടെ വിരാട് കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നവീൻ ഉള്‍ ഹഖും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖ് രംഗത്ത് വന്നിരുന്നു. മത്സരം കാണുന്നതിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ മധുരമുള്ള മാമ്പഴങ്ങള്‍ എന്നും കുറിച്ചാണ് നവീൻ പോസ്റ്റിട്ടത്.

മത്സരത്തില്‍ മുംബൈയുടെ വിജയം ഉറപ്പായ സമയത്ത് താരം അടുത്ത പോസ്റ്റുമിട്ടു. ഇത്തവണയും ടിവിയില്‍ മത്സരം കാണുന്നത് തന്നെയായിരുന്നു ബാക്ക്ഗ്രൗണ്ടില്‍. ഒപ്പം രണ്ടാം റൗണ്ട് മാമ്പഴങ്ങളാണ് ഇതെന്നും തനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച മാമ്പഴങ്ങളാണ് ഇതെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് മറുപടിയെന്നോളം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുതിയ വീഡിയോ കോലിയും പങ്കുവെച്ചു.

അമേരിക്കന്‍ നടനും കൊമേഡിയനുമായ കെവിന്‍ ഹാര്‍ട്ടിന്‍റെ ഒരു വീഡിയോയാണ് കോലി ഇന്‍സ്റ്റ സ്റ്റോറിയാക്കിയത്. നിങ്ങള്‍ക്ക് എത്രത്തോളം വൈകാരികതയുണ്ട്, എത്രത്തോളം നിങ്ങള്‍ക്ക് മുറിവേറ്റു എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകണം. വിദ്വേഷം, നെഗറ്റീവിറ്റി എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുക. കാരണം, ഞാന്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങളിലാണ് ജീവിക്കുന്നത്. ഭൂതകാലത്തില്‍ തുടരുന്നില്ല എന്നുമാണ് വീഡിയോയില്‍ കെവിന്‍ ഹാര്‍ട്ട് പറയുന്നത്. 

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി, വിശാലമായി സ്റ്റേഡിയത്തിൽ കിടന്ന് ജിയോ സിനിമയിൽ കളി കാണുന്ന യുവാവ്, വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍