'ഞാനായിരുന്നെങ്കില്‍ ക്രുനാലിനെപ്പോലെ പരിക്ക് അഭിനയിപ്പിച്ച് അവനെ മടക്കി വിളിച്ചേനെ', തുറന്നു പറഞ്ഞ് സെവാഗ്

Published : May 18, 2023, 04:21 PM IST
'ഞാനായിരുന്നെങ്കില്‍ ക്രുനാലിനെപ്പോലെ പരിക്ക് അഭിനയിപ്പിച്ച് അവനെ മടക്കി വിളിച്ചേനെ', തുറന്നു പറഞ്ഞ് സെവാഗ്

Synopsis

ഇന്നലെ ടൈഡെ റിട്ടയേര്‍ഡ് ഔട്ടായി പുറത്താവുമ്പോള്‍ 128-3 എന്ന സ്കോറിലായിരുന്നു പഞ്ചാബ്. 30 പന്തില്‍ 86 റണ്‍സായിരുന്നു അപ്പോള്‍ അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറില്‍ 17.2 റണ്‍സായിരുന്നു ആ സമയം പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജിേതഷ് ശര്‍മയെയും സാം കറനെയും ഷാരൂഖ് ഖാനെയും പോലുള്ള ബിഗ് ഹിറ്റര്‍മാര്‍ ഇറങ്ങാനിരിക്കുന്നതിനാലാണ് ടൈഡേയോട് റിട്ടയേര്‍ഡ് ഔട്ടായി കയറിവരാന്‍ പഞ്ചാബ് ആവശ്യപ്പെട്ടത്.  

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തില്‍ പഞ്ചാബ് ഓപ്പണര്‍ അഥര്‍ന ടൈഡെ റിട്ടയേര്‍ഡ് ഔട്ടായതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന് താരം വീരേന്ദര്‍ സെവാഗ്. ഡല്‍ഹിക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ടൈഡെ ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി തികച്ചെങ്കിലും വേഗത്തില്‍ സ്കോര്‍ ചെയ്യാതിരുന്നത് തിരിച്ചടിയായിരുന്നു. 42 പന്തില്‍ 55 റണ്‍സെടുത്തു നില്‍ക്കെയാണ് ടൈഡെയോട് റിട്ടയേര്‍ഡ് ഔട്ടായി കയറിവരാന്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ ആവശ്യപ്പെട്ടത്. ഐപിഎല്‍ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്ന രണ്ടാമത്തെ ബാറ്ററാണ് ടൈഡെ.

ഇന്നലെ ടൈഡെ റിട്ടയേര്‍ഡ് ഔട്ടായി പുറത്താവുമ്പോള്‍ 128-3 എന്ന സ്കോറിലായിരുന്നു പഞ്ചാബ്. 30 പന്തില്‍ 86 റണ്‍സായിരുന്നു അപ്പോള്‍ അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറില്‍ 17.2 റണ്‍സായിരുന്നു ആ സമയം പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജിേതഷ് ശര്‍മയെയും സാം കറനെയും ഷാരൂഖ് ഖാനെയും പോലുള്ള ബിഗ് ഹിറ്റര്‍മാര്‍ ഇറങ്ങാനിരിക്കുന്നതിനാലാണ് ടൈഡേയോട് റിട്ടയേര്‍ഡ് ഔട്ടായി കയറിവരാന്‍ പഞ്ചാബ് ആവശ്യപ്പെട്ടത്.

അര്‍ധസെഞ്ചുറി നേടിയശേഷം ടൈഡേ അതിവേഗം സ്കോര്‍ ചെയ്യുമെന്ന് പഞ്ചാബ് പ്രതീക്ഷിച്ചിരിക്കാമെന്നും എന്നാല്‍ അതുണ്ടാവഞ്ഞതോടെയാണ് കയറിവരാന്‍ ആവശ്യപ്പെട്ടതെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. 42 പന്തുകള്‍ എന്നു പറഞ്ഞാല്‍ ഏഴോവറായി. 42 പന്തില്‍ ടൈഡെ 70 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ പഞ്ചാബ് ജയിച്ചേനെ.

സ്ഥിരം വഴിമുടക്കി! ആര്‍സിബിയെ പേടിപ്പിക്കുന്ന കണക്ക്; രാജസ്ഥാനും മുംബൈക്കുമെല്ലാം ചെറിയ ആശ്വസമല്ല നൽകുന്നത്

ഞാനായിരുന്നെങ്കില്‍ ടൈഡേയെ നേരത്തെ പിന്‍വലിച്ചേനെ. റിട്ടയേര്‍‍ഡ് ഔട്ടാവുന്നതിന് പകരം പരിക്ക് അഭിനയിച്ച് കയറിവരാനും പറഞ്ഞേനെ. ലഖ്നൗ-മുംബൈ പോരാട്ടത്തില്‍ ക്രുനാല്‍ പാണ്ഡ്യ ചെയ്തതുപോലെ. റിട്ടയേര്‍ട്ട് ഔട്ടായാല്‍ വീണ്ടും ബാറ്റിംഗിനിറങ്ങാനാവില്ല, എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാല്‍ വീണ്ടും ബാറ്റിംഗിന് ഇറങ്ങാം. 42 പന്തില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്നതിന് പകരം 36 പന്തിലെ ടൈഡേയെ പിന്‍വലിക്കാമായിരുന്നു. കാരണം, പിന്നീട് വരുന്ന കാരം ആറ് പന്തില്‍ 15 റണ്‍സടിച്ചിരുന്നെങ്കില്‍ പഞ്ചാബ് ജയിച്ചേനെ.

അവിടെയാണ് പഞ്ചാബിന്‍റെ കണക്കുകൂട്ടല്‍ തെറ്റിപ്പോയത്. ഓരോ ബാറ്ററും ഏറ്റവും കുറച്ചു പന്തില്‍ കൂടുതല്‍ റണ്‍സെടുക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഈഗോ മാറ്റിവെച്ച് തിരിച്ചുകയറണം. അത് ടീമിനും സഹായകരമാകും. മറ്റൊരു മത്സരത്തില്‍ നിങ്ങള്‍ക്ക് കഴിവുകാട്ടാമല്ലോ എന്നും സെവാഗ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍