പരിക്കെങ്കില്‍ പിന്നെന്തിന് ടി20 ലോകകപ്പ് ടീമിലെടുത്തു; ഇന്ത്യന്‍ താരത്തിന്‍റെ സെലക്ഷനെതിരെ മുന്‍താരം

By Web TeamFirst Published Sep 24, 2021, 7:56 PM IST
Highlights

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പൂര്‍ണ ഫിറ്റല്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് സാബായുടെ ചോദ്യം

മുംബൈ: ടി20 ലോകകപ്പിന്(ICC T20 World Cup 2021) ഒരു മാസം മാത്രം ബാക്കിനില്‍ക്കേ ടീം ഇന്ത്യയുടെ(Team India) കാര്യം അത്ര ശോഭനമല്ല. നായകന്‍ വിരാട് കോലി(Virat Kohli) ഉള്‍പ്പടെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) പരിക്കാണ് മറ്റൊരു ആശങ്ക. ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൈതാനത്തിറങ്ങാന്‍ പാണ്ഡ്യക്കായില്ല. ഇതോടെ ടി20 ലോകകപ്പിലെ പാണ്ഡ്യയുടെ സ്ഥാനം ചോദ്യം ചെയ്യുകയാണ് ഇന്ത്യന്‍ മുന്‍താരം സാബാ കരീം(Saba Karim). 

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പൂര്‍ണ ഫിറ്റല്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് സാബായുടെ ചോദ്യം. ഫോര്‍ ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായാണ് പാണ്ഡ്യ കളിക്കുകയെന്ന് ടീം പ്രഖ്യാപനം വേളയില്‍ സെലക്‌ടര്‍മാര്‍ സൂചിപ്പിച്ചതാണ്. 

സാബായുടെ ചോദ്യം ന്യായം

'ഹര്‍ദിക് പാണ്ഡ്യ ടീമിലെ വലിയ താരമാണ്. എന്നാല്‍ താരം പൂര്‍ണ ആരോഗ്യവാനായിരിക്കുമ്പോഴാണോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അദേഹം പൂര്‍ണ ഫിറ്റാണെങ്കില്‍ ഓക്കെ. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ എപ്പോഴാണ് താരത്തിന് പരിക്ക് സംഭവിച്ചത്. പരിക്കിലാണ് താരമെങ്കില്‍ എന്തിനാണ് അദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകുകയും ഫിറ്റ്‌നസ് തെളിയിക്കുകയുമാണ് പൊതുനിയമം. ഈ നിയമം എല്ലാ താരങ്ങള്‍ക്കും ബാധകമാണ്. പാണ്ഡ്യയുടെ പരിക്കിന്‍റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ശരിക്കും അറിയില്ല' എന്നും സാബാ കരീം പറഞ്ഞു. 

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഇഷാന്‍ കിഷനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെ സാബാ അനുകൂലിച്ചു. കഴിഞ്ഞ ഏകദിനങ്ങളിലും ടി20കളിലും കിഷന്‍ നേടിയ റണ്‍സാണ് കാരണമായി അദേഹം പറയുന്നത്. 'നമ്മള്‍ മുന്‍വിധി നടത്തരുത്. ടി20യില്‍ സ്ഥിരത കാണിക്കുക വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഇഷാന്‍ കിഷനെയും സൂര്യകുമാര്‍ ദായവിനേയും പോലുള്ള താരങ്ങളുടെ കാര്യത്തില്‍ ക്രിക്കറ്റ് ആരാധകരായ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്'- സാബാ കരീം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര  അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

ഷാര്‍ജയില്‍ കോലി-ധോണി തീപ്പോര്; ടോസ് അറിയാം, രണ്ട് മാറ്റങ്ങളുമായി ആര്‍സിബി

ഐപിഎല്‍: നടരജാന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

മുംബൈയുടെ വിധി ദയനീയമാകാം; ഐപിഎല്‍ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ആകാശ് ചോപ്ര

click me!