
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആവേശം പകരാന്‍ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ടീമിനൊപ്പം ഉടന്‍ ചേരും. ക്രൈസ്റ്റ്‌ചര്‍ച്ചില്‍ നിന്ന് യുഎഇയിലേക്ക് എത്ര സമയമെടുക്കും എന്ന ചോദ്യത്തോടെ സ്റ്റോക്‌സിന്‍റെ ചിത്രം സഹിതം റോയല്‍സ് പങ്കുവെച്ച ട്വീറ്റാണ് സര്‍പ്രൈസ് പൊളിച്ചത്.
സ്റ്റോക്‌സ് ക്രൈസ്റ്റ്‌ചര്‍ച്ചില്‍ നിന്ന് പുറപ്പെട്ടതായി സ്ഥിരീകരിച്ച് ഇതിന് പിന്നാലെ റോയല്‍സിന്‍റെ മറ്റൊരു ട്വീറ്റ് എത്തി. വിമാനത്തില്‍ വെച്ച് സ്റ്റോക്‌സ് പകര്‍ത്തിയ ചിത്രം ഈ ട്വീറ്റിനൊപ്പമുണ്ട്.
യുഎഇയിലേക്ക് എന്ന സൂചന നല്‍കി സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഗുഡ്ബൈ പറയുന്നത് എളുപ്പമല്ല എന്ന കുറിപ്പോടെ പിതാവിനൊപ്പമുള്ള ചിത്രം സഹിതമാണ് ട്വീറ്റ്.
അസുഖബാധിതനായ പിതാവിനൊപ്പം സമയം ചിലവഴിക്കാനാണ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് ജന്‍മദേശമായ ന്യൂസിലന്‍ഡിലേക്ക് ബെന്‍ സ്റ്റോക്‌സ് പോയത്. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുഴുവനായും സ്റ്റോക്സിന് നഷ്ടമായിരുന്നു. ഇതിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്‌ടമായേക്കും എന്ന ആശങ്ക നേരത്തെ ഉടലെടുത്തിരുന്നു.
ഹൃദയഭേദകം എന്ന് ചിലര്‍, നിര്‍ത്താന്‍ സമയമായെന്ന് മറ്റൊരു കൂട്ടര്‍; ധോണിക്ക് വിമര്‍ശനവും പിന്തുണയും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!