- Home
- Sports
- IPL
- ഹൃദയഭേദകം എന്ന് ചിലര്‍, നിര്‍ത്താന്‍ സമയമായെന്ന് മറ്റൊരു കൂട്ടര്‍; ധോണിക്ക് വിമര്‍ശനവും പിന്തുണയും
ഹൃദയഭേദകം എന്ന് ചിലര്‍, നിര്‍ത്താന്‍ സമയമായെന്ന് മറ്റൊരു കൂട്ടര്‍; ധോണിക്ക് വിമര്‍ശനവും പിന്തുണയും
ദുബായ്: ഐപിഎല്ലില്‍ കൂറ്റനടികളില്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ധോണി വിയര്‍ത്തത് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ബാറ്റിംഗിന് ഇറങ്ങിയ ധോണി ഏറെനേരം ക്ഷീണിതനായി കാണപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിനിടെ ധോണിയെ ഫിസിയോ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. പതിവ് ശൈലിയില്‍ സിക്‌സര്‍ പൂരവുമായി ടീമിനെ ജയിപ്പിച്ചില്ലെങ്കിലും 39-ാം വയസിലെത്തി നില്‍ക്കുന്ന ധോണിക്ക് വലിയ പിന്തുണയും ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. ഇന്നലത്തെ മത്സരവും അതിന് ശേഷം ധോണിയെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച വമ്പന്‍ ചര്‍ച്ചയും വിശദമായി വായിക്കാം.

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് റൺസിന് തോൽപ്പിച്ചു.

165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റിന് 157 റൺസാണെടുത്തത്.

36 പന്തില്‍ 47 റൺസുമായി പുറത്താകാതെ നിന്ന എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല.

ആഞ്ഞടിക്കാന്‍ അവസാന ഓവറുകള്‍ വരെ കാത്തുനിന്ന സൂപ്പര്‍ കിംഗ്സ് ഒരിക്കല്‍ കൂടി ജയം കൈവിടുകയായിരുന്നു.

തുടക്കത്തിലെ വിക്കറ്റുകള്‍ വീണ് ടീം പ്രതിരോധത്തിലായപ്പോള്‍ ധോണിയുടെ ഇന്നിംഗ്‌സ് മെല്ലപ്പോക്കിലായി.

എം എസ് ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒന്നിക്കുമ്പോള്‍ 11ൽ താഴെ ആയിരുന്നു വിജയിക്കാന്‍ ആവശ്യമായ റൺനിരക്ക്.

എന്നാല്‍ ജഡേജ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയിട്ടും അവസാന നാല് ഓവറില്‍ ലക്ഷ്യം 78 റൺസായതിന് ധോണിയെ തന്നെ പഴിക്കാം.

ഇതിനിടെ ഓടാന്‍ പോലും പ്രയാസപ്പെടുന്ന ധോണിയെ ആരാധകര്‍ ആദ്യമായി ഇത്ര ക്ഷീണിതനായി കണ്ടു.

ഇടയ്‌ക്ക് ചുമയ്‌ക്കുന്നതും ബാറ്റില്‍ താങ്ങി കാലുറപ്പിക്കുന്നതും കണ്ടു.

കൂറ്റനടികള്‍ പോയിട്ട് പന്ത് ബാറ്റിന്‍റെ മധ്യത്തില്‍ കൊള്ളുന്നത് പോലും അപൂര്‍വ കാഴ്‌ചയായി പലപ്പോഴും.

ഇതോടെ 2014ന് ശേഷം ആദ്യമായി ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് ചെന്നൈ അടിതെറ്റി വീണു.

ഇതിന് പിന്നാലെ എം എസ് ധോണിക്ക് രൂക്ഷ വിമര്‍ശനാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടിവന്നത്.

ധോണി അനാവശ്യമായി പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം.

അവസാന ഓവറിലേക്ക് വെടിക്കെട്ട് കാത്തുവച്ച ധോണിയുടെ പദ്ധതി പാളുകയായിരുന്നു എന്ന് പലരും വിമര്‍ശിച്ചു.

എന്നാല്‍ 39-ാം വയസില്‍ 20 ഓവര്‍ കീപ്പ് ചെയ്ത ശേഷം 14 ഓവര്‍ ബാറ്റ് ചെയ്‌ത ധോണിയെ നമിക്കുകയും ചെയ്‌തു ആരാധകര്‍.

പൊരിയുന്ന ചൂടിലെ ധോണിയുടെ പോരാട്ടത്തെ മലയാളി താരം എസ് ശ്രീശാന്ത് പ്രശംസിച്ചു.

ധോണിയെ പിന്തുണച്ച് ചലച്ചിത്ര താരം വരലക്ഷ്‌മി ശരത്‌കുമാറും രംഗത്തെത്തി.

ധോണി അതിശക്തമായി തിരിച്ചെത്തും എന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചു.

അതേസമയം, ക്യാച്ചുകള്‍ പാഴാക്കിയതും നോബോള്‍ എറിഞ്ഞതും തോല്‍വിക്ക് കാരണമായി എന്നാണ് ധോണിയുടെ പ്രതികരണം.

ടീമിലെ സ്റ്റാര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ വരെ അനായാസ ക്യാച്ചുകള്‍ നിലത്തിട്ടിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!