തിരിച്ചുവരാന്‍ ചെന്നൈ, വീണ്ടും ഉദിച്ചുയരാന്‍ സണ്‍റൈസേഴ്‌സ്; എന്താകും ധോണിയുടെ തീരുമാനം?

By Web TeamFirst Published Oct 2, 2020, 10:45 AM IST
Highlights

ആദ്യ മൂന്ന് കളിക്കുശേഷം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂപ്പര്‍ കിംഗ്സ് ആറ് ദിവസത്തെ വിശ്രമത്തിനൊടുവിലാണ് വീണ്ടും പോരിനിറങ്ങുന്നത്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഇടവേളയ്‌ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികള്‍. ദുബായിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം.

ഇടവേള കഴിഞ്ഞാൽ ധോണിപ്പട നന്നാകുമോ?

ആദ്യ മൂന്ന് കളിക്കുശേഷം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂപ്പര്‍ കിംഗ്സ് ആറ് ദിവസത്തെ വിശ്രമത്തിനൊടുവിലാണ് വീണ്ടും പോരിനിറങ്ങുന്നത്. ഓരോരുത്തരുടെയും ഉത്തരവാദിത്തത്തെ കുറിച്ച് ഇപ്പോള്‍ നല്ല ബോധ്യമുണ്ടെന്നാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗിന്‍റെ വാദം. പരിക്ക് മാറി അമ്പാട്ടി റായുഡു തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് നിരയുടെ ശക്തി ഇരട്ടിക്കും. 

'മണ്ടന്‍ തീരുമാനം'; കെ എല്‍ രാഹുലിനെ റോസ്റ്റ് ചെയ്‌ത് ആരാധകര്‍, വിമര്‍ശിച്ച് മുന്‍താരങ്ങളും

മുരളി വിജയ് പുറത്തുപോകാനാണ് സാധ്യത. ഡ്വെയിന്‍ ബ്രാവോയും ശാരീരികക്ഷമത വീണ്ടെടുത്തെങ്കിലും ദുബായിലെ വിക്കറ്റില്‍ ഷെയ്‌ന്‍ വാട്സണെയോ ജോഷ് ഹെയ്സ്ൽവുഡിനെയോ ഒഴിവാക്കാന്‍ തയ്യാറാകുമോയെന്ന് സംശയമാണ്. ബാറ്റിംഗ് ക്രമത്തിൽ താഴേക്കിറങ്ങുന്നതിന് പഴിയേറെ കേട്ട ധോണി നിലപാട് മാറ്റുമോയെന്നും കണ്ടറിയണം.

പ‍ഞ്ചാബിന് വീണ്ടും തിരിച്ചടിയായത് ആ ദൗര്‍ബല്യം; തലയില്‍ കൈവെച്ച് സാക്ഷാല്‍ സച്ചിനും!

എതിരാളികളായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ നിലയും അത്ര മെച്ചമൊന്നുമല്ല. ഒരു ജയവുമായി ഏഴാം സ്ഥാനത്താണ് ഓറഞ്ച് ആര്‍മി. ദുര്‍ബലമായ മധ്യനിരയെ കെയിന്‍ വില്യംസൺ ഒറ്റയ്ക്ക് ചുമക്കേണ്ടിവരും. ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്റ്റോ ഓപ്പണിംഗ് സഖ്യം പരമാവധി സമയം ക്രീസില്‍ നിൽക്കുക തന്നെ സണ്‍റൈസേഴ്‌സിന് നല്ലത്. 

Powered by

click me!