പഞ്ചാബിന് വീണ്ടും തിരിച്ചടിയായത് ആ ദൗര്‍ബല്യം; തലയില്‍ കൈവെച്ച് സാക്ഷാല്‍ സച്ചിനും!
അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും തിരിച്ചടിയായി. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന അഞ്ച് ഓവറില്‍ 89 റൺസാണ് പഞ്ചാബ് വഴങ്ങിയത്. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന കീറോണ്‍ പൊള്ളാര്‍ഡിനും ഹര്‍ദിക് പാണ്ഡ്യക്കുമെതിരെ അവസാന ഓവറില്‍ സ്‌പിന്നറെ പന്തേല്‍പിച്ച കെ എല്‍ രാഹുലിന്‍റെ നടപടിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും വിമര്‍ശിച്ചു.

തിവാട്ടിയയും പൊള്ളാര്‍ഡും സ്റ്റോയിനിസുമെല്ലാം തകര്‍ത്തടിക്കുന്ന ഡെത്ത് ഓവറുകള്‍ ഈ സീസണില്‍ എല്ലാ ടീമുകള്‍ക്കും വെല്ലുവിളിയാണ്.

കഴിഞ്ഞ സീസണിൽ 25 റൺസിലേറെ വഴങ്ങിയ ഓവറുകള്‍ ആകെ 6 എണ്ണം ആയിരുന്നെങ്കില്‍ ഇക്കുറി 13 ദിവസത്തിനുള്ളില്‍ ഏഴായിക്കഴിഞ്ഞു.

അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന ടീമുകളില്‍ മുന്നിൽതന്നെയുണ്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്.

ഡൽഹി കാപിറ്റല്‍സിനും രാജസ്ഥാന്‍ റോയല്‍സിനുമെതിരെ എതിരെ അവസാന ഓവറുകളില്‍ കളി കൈവിട്ട പഞ്ചാബ് മുംബൈക്കെതിരെയും പിഴവുകള്‍ ആവര്‍ത്തിച്ചു.

അവസാന ആറ് ഓവറിൽ വഴങ്ങിയത് 104 റൺസ്!

അവസാന ആറ് ഓവറിൽ വഴങ്ങിയത് 104 റൺസ്!

കഴിഞ്ഞ മത്സരത്തില്‍ തിവാട്ടിയയുടെ തല്ല് കൊണ്ട കോട്രലിനെ ഡെത്ത് ഓവറിന് മുന്‍പേ എറിയിച്ചുതീര്‍ത്തതും തിരിച്ചടിയായി.

ട്വന്‍റി 20ക്ക് അനുയോജ്യരായ കീറോണ്‍ പൊള്ളാർഡിനും ഹര്‍ദിക് പാണ്ഡ്യക്കും ആഞ്ഞടിക്കാന്‍ പാകത്തിലുള്ള പന്തുകളാണ് വന്നുകൊണ്ടിരുന്നത്.

വേഗം കൊണ്ട് അമ്പരപ്പിക്കാന്‍ കഴിയാത്ത ജെയിംസ് നീഷമും ഓഫ് സ്‌പിന്നര്‍ കെ ഗൗതമും ഒക്കെ പന്തെടുത്തത് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

10 ഓവറില്‍ 62-2 എന്ന സ്‌കോറില്‍ നിന്നാണ് മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 191/4 എന്ന സ്‌കോറിലേക്ക് കുതിച്ചെത്തിയത്.

ഹര്‍ദിക്കിനും പൊള്ളാര്‍ഡിനും എതിരെ 20-ാം ഓവര്‍ ഗൗതമിനെ ഏൽപ്പിച്ചത് തലയിൽ കൈവച്ചുപോകുന്ന തീരുമാനമെന്ന് സച്ചിന്‍ ടെന്‍ഡുൽക്കര്‍ പോലും പരിഹസിച്ചു.

മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. 20 പന്തില്‍ 47 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് കളിയിലെ താരം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!