വിരമിക്കല്‍ എപ്പോള്‍; ആരാധകരെ വിസ്‌മയിപ്പിക്കുന്ന മറുപടിയുമായി ഗെയ്‌ല്‍

By Web TeamFirst Published Oct 28, 2020, 9:51 AM IST
Highlights

നാൽപ്പത്തിയൊന്നുകാരനായ ഗെയിൽ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ്. 

ദുബായ്: ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയിൽ. മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന തനിക്ക് ഇനിയുമേറെക്കാലം പ്രൊഫഷണൽ ക്രിക്കറ്റിൽ തുടരാൻ കഴിയുമെന്നും യൂണിവേഴ്‌സ് ബോസ് പറഞ്ഞു. നാൽപ്പത്തിയൊന്നുകാരനായ ഗെയിൽ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി മികച്ച ഫോമില്‍ കളിക്കുകയാണ് താരം. 

ഷാര്‍ജ സ്റ്റേഡിയത്തിന് പുറത്ത് പന്തിനായി കാത്തു നിന്ന് ആരാധകര്‍

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിനുടമയാണ് ക്രിസ് ഗെയ്‌ല്‍. 1999ല്‍ ഇന്ത്യക്കെതിരെ ഏകദിനത്തിലും തൊട്ടടുത്ത വര്‍ഷം സിംബാബ്‌വെക്കെതിരെ ടെസ്റ്റിലും അരങ്ങേറി. 103 ടെസ്റ്റുകളില്‍ 15 സെഞ്ചുറി ഉള്‍പ്പടെ 7215 റണ്‍സും 300 ഏകദിനങ്ങളില്‍ 25 ശതകങ്ങളടക്കം 10480 റണ്‍സും നേടി. അന്താരാഷ്‌ട്ര ടി20യില്‍ 58 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയുള്‍പ്പടെ 1627 റണ്‍സും പേരിലുണ്ട്. 

'തല' മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം

ഐപിഎല്ലില്‍ 130 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളടക്കം 4661 റണ്‍സും ഗെയ്‌ലിന് സ്വന്തം. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ 177 റണ്‍സ് നേടിയിട്ടുണ്ട് സൂപ്പര്‍താരം. ടി20യില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ചുറികള്‍, വേഗമേറിയ സെഞ്ചുറി, കൂടുതല്‍ സിക്‌സറുകള്‍, കൂടുതല്‍ ഫോറുകള്‍ എന്നീ റെക്കോര്‍ഡുകള്‍ എല്ലാം ഗെയ്‌ലിന് സ്വന്തം. 

click me!