
ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. പത്ത് കളിയിൽ ഏഴിലും തോറ്റതോടെ ക്യാപ്റ്റൻ എം എസ് ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിംഗും പ്രതീക്ഷകൾ കൈവിട്ടുകഴിഞ്ഞു. ഇനിയുള്ള നാല് കളിയും ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാവും ചെന്നൈയുടെ പ്ലേഓഫ് സാധ്യത. ടീം തെരഞ്ഞെടുപ്പിൽ ഏറെ വിമർശനം നേരിട്ട ചെന്നൈ നിരയിൽ മാറ്റം ഉറപ്പ്. മലയാളി പേസർ കെ എം ആസിഫ്, കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നർ ഇമ്രാൻ താഹിർ, എൻ ജഗദീശൻ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർക്ക് അവസരം നൽകിയേക്കും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം; രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍
ഒൻപത് കളിയിൽ 12 പോയിന്റുള്ള മുംബൈ ഏഴാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഒന്നോരണ്ടോപേരെ ആശ്രയിക്കാതെ വ്യത്യസ്ത താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നതാണ് മുംബൈയുടെ കരുത്ത്. പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും കളിക്കുമോയെന്ന് ഉറപ്പില്ല. ഇരുവർക്കും വിശ്രമം നൽകിയാൽ ക്രിസ് ലിന്നും ധവാൽ കുൽക്കർണിയും ടീമിലെത്തും. ഇങ്ങനെയെങ്കിൽ കീറോൺ പൊള്ളാർഡായിരിക്കും മുംബൈയെ നയിക്കുക. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു.
ഈ വര്‍ഷം ആറാം തവണ; വീണ്ടും വാര്‍ണറുടെ അന്തകനായി ആര്‍ച്ചര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!