മോശം ഫോം, എന്നിട്ടും വിശ്വാസമര്‍പ്പിച്ച് പഞ്ചാബ്; മാക്‌സ്‌വെല്ലിനെ മുതലാക്കുന്നതിങ്ങനെ

By Web TeamFirst Published Oct 26, 2020, 1:39 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഐപിഎല്ലിനെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു പഞ്ചാബിന്. 

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ബാധ്യതയായി ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഫോം. മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിലെത്തിയ മാക്‌സ്‌വെല്ലിനെ പിന്തുണയ്ക്കുന്ന തീരുമാനമാണ് ടീം മാനേജ്‌മെന്റ് കൈകൊണ്ടത്. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഐപിഎല്ലിനെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു പഞ്ചാബിന്. 

എന്നാല്‍ പത്തേമുക്കാല്‍ കോടി രൂപയ്ക്ക് ടീമിലെത്തിയ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയക്ക് പുറത്തെടുത്ത പ്രകടനത്തിന്റെ നിഴല്‍ മാത്രമായി. 11 മത്സരത്തില്‍ കളിച്ചിട്ടും ആകെ നേടിയത് 14.57 ശരാശരിയില്‍ 102 റണ്‍സ് മാത്രം. കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട മാക്‌സ്വെല്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 102.00. ഉയര്‍ന്ന സ്‌കോര്‍ 32. മറ്റേത് ടീമിലായിരുന്നെങ്കിലും മാക്‌സ്‌വെല്‍ പുറത്തുപോയെനെയെന്ന് ഉറപ്പാണ്. 

എന്നിട്ടും പിടിച്ചുനില്‍ക്കുന്നത് ബൗളിംഗില്‍ പ്രയോജനപ്പെടുന്നുവെന്നുള്ളത് കൊണ്ട് മാത്രമാണ്. മറ്റ് മികച്ച വിദേശ താരങ്ങള്‍ ഇല്ലാത്തതും ഓസീസ് ഓള്‍റൗണ്ടര്‍ക്ക് ഗുണം ചെയ്യുന്നു.  കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും പഞ്ചാബ് ബൗളിംഗ് ഓപ്പണ്‍ ചെയ്ത് മാക്‌സവെല്‍ സീസണില്‍ 19 ഓവര്‍ എറിഞ്ഞുകഴിഞ്ഞു.
 

click me!