
ദുബായ്: ഐപിഎല്ലില്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് രാജസ്ഥാന്‍ റോയല്‍സിന് ബാധ്യതയാകുന്നോ? ആരാധകരിൽ ചിലര്‍ക്കെങ്കിലും ഈ അഭിപ്രായമുണ്ട്. എന്നാൽ സ്‌മിത്തിനെ പിന്തുണയ്‌ക്കുകയാണ് രാജസ്ഥാന്‍.
ശനിയാഴ്ച ബാംഗ്ലൂരിനെയാണ് ഇനി റോയൽസ് നേരിടുക. രണ്ട് അതിവേഗ അര്‍ധസെഞ്ചുറികളുമായാണ് സ്റ്റീവ് സ്‌മിത്ത് സീസൺ തുടങ്ങിയത്. കിംഗ്സ് ഇലവനും സൂപ്പര്‍ കിംഗ്സിനും എതിരെ തകര്‍ത്തടിച്ച സ്‌മിത്തിനെ പക്ഷേ പിന്നീട് ക്രീസില്‍ കണ്ടില്ല. ബട്‍ലറിനെയും ഡിവില്ലിയേഴ്‌സിനെയും ഒക്കെ അനുകരിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ നായകന്‍ പലപ്പോഴും മറ്റാരെയോ പോലെയാണ് ക്രീസില്‍ നിന്നത്.
ഒരു കട്ട ധോണി ആരാധകന്‍റെ വീട് ഇതുപോലിരിക്കും, മുടക്കിയത് ഒന്നരലക്ഷം; വൈറലായി ചിത്രങ്ങള്‍
റൺനേട്ടത്തിലും ഇത് പ്രതിഫലിച്ചു. അവസാന ആറ് ഇന്നിംഗ്സില്‍ രണ്ടക്കത്തിലെത്തിയത് ഒരിക്കൽ മാത്രം. ആകെ നേടിയത് 44 റൺസും. സ്‌മിത്തിനെ പുറത്തിരുത്തി ബട്‍ലറെയോ സ്റ്റോക്‌സിനെയോ നായകനാക്കാന്‍ സമയമായെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കരുത്തുള്ള ഡേവിഡ് മില്ലറെ ടീമിലെടുക്കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. എന്നാൽ നായകന് പിന്നിൽ ഉറച്ചുനില്‍ക്കാനാണ് തത്ക്കാലം രാജസ്ഥാന്‍ പരിശീലക സംഘത്തിന്‍റെ തീരുമാനം.
ഐപിഎല്ലില്‍ തിളങ്ങണോ, ആര്‍സിബി വിടൂ; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന് ആരാധകര്‍
അജിന്‍ക്യ രഹാനെ പരാജയപ്പെട്ടപ്പോള്‍ സീസണിന് ഇടയിൽ നായകസ്ഥാനത്തുനിന്ന് നീക്കി സ്‌മിത്തിനെ പകരക്കാരനാക്കിയ ചരിത്രം റോയൽസിനുണ്ട്. മിതഭാഷിയും ഗോഡ്ഫാദര്‍മാരില്ലാത്ത താരവുമായ രഹാനെയെ നീക്കിയത് പോലെ രാജസ്ഥാന് എളുപ്പമാകണമെന്നില്ല ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായ സ്‌മിത്തിനെ തൊടുന്നത്. അല്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ സ്‌മിത്ത് സ്വയം സന്നദ്ധനാകണം.
ധോണിയും രോഹിത്തുമുള്ള അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ച് പുരാന്‍
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!