ടോസ് ഭാഗ്യം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്, മൂന്ന് മാറ്റങ്ങള്‍; മാറ്റമില്ലാതെ ചെന്നൈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

By Web TeamFirst Published Oct 4, 2020, 7:15 PM IST
Highlights

 ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍  ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 

 

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍  ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഇരുവരും. അതുകൊണ്ടുതന്നെ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. 

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങാണ് പഞ്ചാബ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ പുറത്തായി. മന്‍ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പകരക്കാരായെത്തി. എന്നാല്‍ ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, എം എസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, സാം കറന്‍, ഷാര്‍ദുല്‍ ഠാകൂര്‍, പിയൂഷ് ചൗള, ദീപക് ചാഹര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിംഗ്, നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, ഷെല്‍ഡണ്‍ കോട്ട്രല്‍.

click me!