നിര്‍ണായക മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം

Published : Oct 29, 2020, 07:58 PM ISTUpdated : Oct 29, 2020, 07:59 PM IST
നിര്‍ണായക മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം

Synopsis

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതെ നേരത്തെ പുറത്തായ ടീമാണ് ചെന്നൈ.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത 6 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ (22), നിതീഷ് റാണ (24) എന്നിവരാണ് ക്രീസില്‍. 

ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതെ നേരത്തെ പുറത്തായ ടീമാണ് ചെന്നൈ. പ്രാധാന്യമില്ലെങ്കില്‍ കൂടി അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ച് പിരിയുകയാണ് ചെന്നൈയുടെ ലക്ഷ്യം. എന്നാല്‍ കൊല്‍ക്കത്തയുടെ കാര്യം അങ്ങനെയല്ല. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. നിലവില്‍ 12 മത്സരങ്ങളില്‍ ഇത്രയും പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത. 

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, മോനു കുമാര്‍ എന്നിവര്‍ പുറത്തുപോയി. ഷെയ്ന്‍ വാട്‌സണ്‍, കരണ്‍ ശര്‍മ, ലുംഗി എന്‍ഗിഡി എന്നിവര്‍ തിരിച്ചെത്തി. കൊല്‍ക്കത്ത ഒരു മാറ്റമാണ് വരുത്തിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം റിങ്കു സിംഗ് ടീമിലെത്തി. പരിക്കേറ്റ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍ ഇതുവരെ കായികക്ഷമത വീണ്ടെടുത്തിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍