തീപാറിച്ച് സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി; ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

Published : Sep 20, 2020, 09:25 PM ISTUpdated : Sep 20, 2020, 09:35 PM IST
തീപാറിച്ച് സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി; ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

Synopsis

അവസാന ഓവറുകളില്‍ ത്രില്ലടിപ്പിച്ച് സ്റ്റോയിനിസ്. 21 പന്തില്‍ 53 റണ്‍സെടുത്ത സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മാര്‍കസ് സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ ശക്തമായ തിരിച്ചുവരവ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സ് നേടി. 21 പന്തില്‍ 53 റണ്‍സെടുത്ത സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കോട്രല്‍ രണ്ട് പേരെയും മടക്കി. 

മുഹമ്മദ് ഷമിയുടെ പേസാക്രമണത്തില്‍ ഡല്‍ഹി തുടക്കത്തിലെ പതുങ്ങലിലായി. ശിഖര്‍ ധവാന്‍(0), പൃഥ്വി ഷാ(5), ഷിംറോണ്‍ ഹെറ്റ്മയേര്‍(7) എന്നിവരുടെ വിക്കറ്റുകള്‍ നാല് ഓവറിനിടെ വീണു. രണ്ടാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാന്‍ റണ്ണൗട്ടായി. നാലാം ഓവറിന്റെ മൂന്നാം പന്തില്‍ ഷമിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച പൃഥ്വിക്കും പിഴച്ചു. മിഡ് ഓണില്‍ ക്രിസ് ജോര്‍ദാനായിരുന്നു ക്യാച്ച്. അതേ ഓവറിന്റെ അവസാന പന്തില്‍ ഹെറ്റ്മയേറും ഷമിക്ക് മുന്നില്‍ കീഴടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മായങ്ക് അഗര്‍വാളിന്റെ കൈകളിലേക്ക്. 

ആദ്യ 10 ഓവറില്‍ 49 റണ്‍സ് മാത്രമാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ ബിഷ്‌ണോയി എറിഞ്ഞ 14-ാം ഓവറിലെ അവസാന പന്തില്‍ റിഷഭ്(31) ബൗള്‍ഡായി. തൊട്ടടുത്ത ഓവറില്‍ ഷമിയുടെ ആദ്യ പന്തില്‍ ശ്രേയസും(39) വീണു. കോട്രലിന്‍റെ 17-ാം ഓവറിലെ ആദ്യ പന്തില്‍ അക്ഷാര്‍ പട്ടേലും(6) പുറത്ത്. അവസാന ഓവറുകളില്‍ മാര്‍കസ് സ്റ്റോയിനിസ് നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹിക്ക് തുണയായത്. എന്നാല്‍ ഇതിനിടെ അശ്വിന്‍റെ(4) വിക്കറ്റ് നഷ്‌ടമായി. ഒരു പന്ത് നില്‍ക്കേ സ്റ്റോയിനിസ് പുറത്തായെങ്കിലും ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവരാണ് പഞ്ചാബിലെ ഓവര്‍സീസ് താരങ്ങള്‍. ഷിംറോണ്‍ ഹെറ്റ്മയേര്‍, കഗിസോ റബാദ, മാര്‍കസ് സ്‌റ്റോയിനിസ്, നോര്‍ജെ എന്നീ ഓവര്‍സീസ് താരങ്ങള്‍ ഡല്‍ഹി നിരയില്‍ കളിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍