ഐപിഎല്‍ റണ്‍‌വേട്ടക്കാരുടെ പട്ടികയിലേക്ക് ധവാനും; നേട്ടത്തിലെത്തുന്ന അഞ്ചാം താരം

By Web TeamFirst Published Oct 21, 2020, 9:03 AM IST
Highlights

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 61 പന്തില്‍ 106 റണ്‍സ് നേടിയ തകര്‍പ്പന്‍ ഇന്നിംഗ്‌സിലാണ് ധവാന്‍ നാഴികക്കല്ല് പിന്നിട്ടത്

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ ശിഖര്‍ ധവാൻ 5000 റൺസ് ക്ലബിൽ. ലീഗില്‍ അയ്യായിരം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാണ് ധവാന്‍. വിരാട് കോലി 5759, സുരേഷ് റെയ്ന 5368, രോഹിത് ശർമ്മ 5158, ഡേവിഡ് വാർണർ 5037 എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇവരില്‍ ഹിറ്റ്‌മാനും വാര്‍ണറും ഈ സീസണിലാണ് അയ്യായിരം ക്ലബില്‍ ഇടംപിടിച്ചത്.  

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 61 പന്തില്‍ 106 റണ്‍സ് നേടിയ തകര്‍പ്പന്‍ ഇന്നിംഗ്‌സിലാണ് ശിഖര്‍ ധവാന്‍ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ധവാൻറെ ആകെ റണ്‍ സമ്പാദ്യം 5044 ആയി. 169 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും സഹിതമാണ് ധവാന്‍ ഇത്രയും റണ്‍സ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ ഇന്നലെ പിറന്ന 106*. ഐപിഎല്ലില്‍ ധവാന്‍റെ രണ്ട് സെഞ്ചുറികളും തുടര്‍ച്ചയായ മത്സരങ്ങളില്‍ ഈ സീസണിലാണ് എന്നതും സവിശേഷതയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി തുടർച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടവും ധവാന്‍ മത്സരത്തില്‍ സ്വന്തമാക്കി. 

സെവാഗും ബട്‌ലറും വാര്‍ണറും തൊട്ടരികെ; ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ധവാന്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധവാന്‍ സെഞ്ചുറി നേടിയെങ്കിലും ഡല്‍ഹിക്ക് വിജയിക്കാനായില്ല. ധവാൻ 61 പന്തിൽ 13 ഫോറും മൂന്ന് സിക്സും ഉൾപ്പടെയാണ് പുറത്താകാതെ 106 റണ്‍സ് നേടിയത്. ഡൽഹിയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. സീസണില്‍ പഞ്ചാബിന്‍റെ നാലാം ജയമാണിത്. ഡൽഹിയുടെ 164 റൺസ് ഒരോവർ ശേഷിക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു. ധവാനാണ് മത്സരത്തിലെ താരം. 

പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്

Powered by

click me!